നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയം സർക്കാരിന്‍റെ ബുദ്ധിശൂന്യതയെന്ന് മാർത്തോമ്മ മെത്രാപ്പൊലീത്ത; യുക്തിരഹിതമായ വാദമെന്ന് മന്ത്രി മാത്യൂ ടി തോമസ്

  പ്രളയം സർക്കാരിന്‍റെ ബുദ്ധിശൂന്യതയെന്ന് മാർത്തോമ്മ മെത്രാപ്പൊലീത്ത; യുക്തിരഹിതമായ വാദമെന്ന് മന്ത്രി മാത്യൂ ടി തോമസ്

  കാലവർഷ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കാതെ ഡാമുകൾ തുറന്നുവിടുകയായിരുന്നു അധികൃതർ ചെയ്തത്

  News18

  News18

  • News18
  • Last Updated :
  • Share this:
   പത്തനംതിട്ട: കഴിഞ്ഞ വർഷമുണ്ടായ പ്രളയം സർക്കാരിന്‍റെ ബുദ്ധിശൂന്യതകൊണ്ടാണെന്ന വിമർശനവുമായി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. കാലവർഷം മൂലമാണ് 1947ൽ പ്രളയമുണ്ടായതെങ്കിൽ ഇപ്പോഴത്തേത് സർക്കാരിന്‍റെ ബുദ്ധിശൂന്യതകൊണ്ടാണ്. 124-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവർഷ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കാതെ ഡാമുകൾ തുറന്നുവിടുകയായിരുന്നു അധികൃതർ ചെയ്തത്. ജലനിരപ്പ് വളരെ പെട്ടെന്ന് എട്ടടി വരെ ഉയരുകയായിരുന്നു. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തത് കൂടുതൽ വഷളാക്കി. എന്നാൽ ജാതിമത വർണ വ്യത്യാസമില്ലാതെ മലയാളികൾ ഒരുമിച്ചതോടെ പ്രളയം അതിജീവിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

   കുസാറ്റിൽ സരസ്വതി പൂജയ്ക്ക് അനുമതി നൽകിയ നടപടി തെറ്റ് : എസ്എഫ്ഐ

   അതേസമയം അതിതീവ്രമഴ മൂലമുണ്ടായ പ്രളയത്തിന് സർക്കാർ ഉത്തരവാദിയാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു മുൻ ജലവിഭവമന്ത്രി മാത്യൂ ടി തോമസ് പ്രതികരിച്ചത്. മാരാമൺ കൻവെൻഷൻ വേദിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രാസ് ഐഐടിയിൽ ഉൾപ്പടെ നടത്തിയ പഠനങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
   First published:
   )}