നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മരട് ഫ്ലാറ്റ് അഴിമതി: മുൻ പഞ്ചായത്ത് പ്രസിഡന്റ് കെഎം ദേവസി പ്രതിയാകും

  മരട് ഫ്ലാറ്റ് അഴിമതി: മുൻ പഞ്ചായത്ത് പ്രസിഡന്റ് കെഎം ദേവസി പ്രതിയാകും

  സിപിഎം നേതാവായ ദേവസി മരട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലത്താണ് ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയത്

  കായൽ കയ്യേറ്റം

  കായൽ കയ്യേറ്റം

  • Share this:
  കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ കെ.എം ദേവസിയെ പ്രതിചേർത്ത് അന്വേഷണം തുടരാൻ ക്രൈം ബ്രാഞ്ച്. ദേവസിക്കെതിരായ രേഖകളും മൊഴികളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദേവസിയെ പ്രതി ചേർക്കുക.

  സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ ദേവസിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച വിവരങ്ങളും ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്. സിപിഎം നേതാവായ ദേവസി മരട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലത്താണ് ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയത്. ഈ നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

  Also read: No To Exploitation: രോഗിക്ക് വെന്‍റിലേറ്റർ സഹായമെന്ന പേരിൽ കബളിപ്പിക്കാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ

  ഫ്ളാറ്റുകളുടെ നിർമ്മാണ കമ്പനി ഉടമകൾക്കൊപ്പം മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
  First published:
  )}