• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അവസാനവട്ട ശ്രമവുമായി മരട് ഫ്ലാറ്റുടമകൾ: പ്രധാനമന്ത്രിക്ക് ഹർജി നൽകാൻ നീക്കം

ഹൈബി ഈഡൻ എം.പിയുൾപ്പെടെയുള്ളവർ ഇതിനകം പിന്തുണ അറിയിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്

news18
Updated: September 12, 2019, 7:22 AM IST
അവസാനവട്ട ശ്രമവുമായി മരട് ഫ്ലാറ്റുടമകൾ: പ്രധാനമന്ത്രിക്ക് ഹർജി നൽകാൻ നീക്കം
news18
news18
Updated: September 12, 2019, 7:22 AM IST
കൊച്ചി: ഫ്ലാറ്റുകൾ പൊളിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് മുന്നോടിയായി അവസാന വട്ട ശ്രമവുമായി മരട് ഫ്ലാറ്റുടമകൾ. കോടതി വ്യവഹാരങ്ങളുടെ അന്തിമ തീർപ്പിനു കാത്തു നിൽക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിജസ്ഥിതി അറിയിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകും. അടുത്ത ദിവസം തന്നെ ഹർജി നൽകാനാണ് തീരുമാനം...

Also Read-മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴ തീരുമാനിക്കുന്നതു വരെ കര്‍ശന നടപടി ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

ഫ്ലാറ്റുടമകളിൽ നിന്ന് ഒപ്പുശേഖരണത്തിനായി സര്‍ക്കുലറുകൾ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന്‌റെ പിന്തുണയും വിഷയത്തിൽ ഫ്ലാറ്റുടമകൾ തേടിയിട്ടുണ്ട്. ഹൈബി ഈഡൻ എം.പിയുൾപ്പെടെയുള്ളവർ ഇതിനകം പിന്തുണ അറിയിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്. മതിയായ സമയം നല്കാതെയുള്ള ഒഴിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തുടരുന്നതിനിടെ തന്നെയാണ് പ്രധാനമന്ത്രിയെ സമീപിക്കാനും ഇവർ ഒരുങ്ങുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...