ഫ്ളാറ്റ് ഉടമകൾ നോട്ടീസ് കൈപ്പറ്റാൻ തയാറായില്ല; അഞ്ചുദിവസത്തിനകം ഒഴിയണമെന്ന നോട്ടീസ് ഭിത്തിയിൽ പതിച്ച് മരട് നഗരസഭാ ഉദ്യോഗസ്ഥർ

അവധി ദിവസം നോട്ടീസ് പതിക്കുന്നത് നീതി നിഷേധമാണെന്ന് ഫ്ലാറ്റുടമകൾ

news18
Updated: September 10, 2019, 5:01 PM IST
ഫ്ളാറ്റ് ഉടമകൾ നോട്ടീസ് കൈപ്പറ്റാൻ തയാറായില്ല; അഞ്ചുദിവസത്തിനകം ഒഴിയണമെന്ന നോട്ടീസ് ഭിത്തിയിൽ പതിച്ച് മരട് നഗരസഭാ ഉദ്യോഗസ്ഥർ
മരട് ഫ്ലാറ്റ്
  • News18
  • Last Updated: September 10, 2019, 5:01 PM IST
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെത്തുടർന്ന് ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകിത്തുടങ്ങി. അഞ്ചുദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാൻ ഉടമകൾ തയാറാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് ഭിത്തിയിൽ പതിച്ചു.

ജെയിൻ കോറൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് ഉടമകൾ താഴിട്ട് പൂട്ടി. അതിനിടെ, നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമകൾ തടഞ്ഞു. ഉദ്യോഗസ്ഥര്‍ അകത്ത് കയറാതിരിക്കാന്‍ ഫ്ലാറ്റുടമകൾ ഗേറ്റ് അകത്തുനിന്ന് പൂട്ടി. അവധി ആയതിനാൽ ഫ്ലാറ്റ് ഉടമകളിൽ പലരും ഇവിടെ ഇല്ലെന്നും അതിനാൽ അവധി കഴിഞ്ഞ് നോട്ടീസ് കൈപ്പറ്റാം എന്ന് ഉടമകൾ പറഞ്ഞു. അവധി ദിവസം നോട്ടീസ് പതിക്കുന്നതും നീതി നിഷേധമാണെന്നും ഫ്ലാറ്റുടമകൾ കൂട്ടിച്ചേര്‍ത്തു.

Also Read- അയൽവാസിയുടെ കല്ലേറിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അകത്ത് പ്രവേശിക്കാൻ സമ്മതിക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഗേറ്റിന് പുറത്ത് നോട്ടീസ് പതിപ്പിച്ചു. എന്നാല്‍, കായലോരം ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികൾക്ക് റിപ്പോർട്ട്‌ നൽകുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു.

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

First published: September 10, 2019, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading