മരട് ഫ്ലാറ്റ് പൊളിക്കൽ: ഇൻഷുറൻസ് പരിരക്ഷയ്ക്കായുള്ള സര്‍വെ ആരംഭിച്ചു

മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

News18 Malayalam | news18
Updated: November 20, 2019, 9:00 AM IST
മരട് ഫ്ലാറ്റ് പൊളിക്കൽ: ഇൻഷുറൻസ് പരിരക്ഷയ്ക്കായുള്ള സര്‍വെ ആരംഭിച്ചു
മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
  • News18
  • Last Updated: November 20, 2019, 9:00 AM IST
  • Share this:
കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിൽ
പൊളിച്ചുനീക്കുന്ന ഫ്ലാറ്റുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ നഗരസഭ സർവേ ആരംഭിച്ചു.. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന്റെ ഭാഗമായാണ് സർവേ.

ഫ്ലാറ്റുകളുടെ  50 മീറ്റർ പരിധിയിലാണ് ആദ്യഘട്ട സർവേ നടത്തുന്നത്. രണ്ടാംഘട്ടത്തിൽ സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വീഡിയോയും നഗരസഭാ ചിത്രീകരിക്കും..

Also Read-'ഫ്ലാറ്റ് എപ്പോൾ തലയിൽ വീഴുമെന്നറിയില്ല...'; മരടിൽ ആശങ്കയൊഴിയുന്നില്ല

മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. സമീപത്തെ വീടുകളിൽ എത്തിയ സംഘം താമസക്കാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഇവർ ആവശ്യപ്പെട്ടാൽ  മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾളും നഗരസഭാ സ്വീകരിക്കും. രണ്ടാം ഘട്ടത്തിൽ ഫ്ളാറ്റുകൾക്കു സമീപമുള്ള കെട്ടിടങ്ങൾ കൃഷിയിടങ്ങൾ ജലസ്രോതസുകൾ എന്നിവയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാണ് പദ്ധതി.
First published: November 20, 2019, 9:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading