Mardu Flat Demolition | മരടിലെ കോൺക്രീറ്റ് മാലിന്യം: ചന്തിരൂരിലേക്ക് മാറ്റുമെന്ന് അധികൃതർ, അനുവദിക്കില്ലെന്ന് നാട്ടുകാർ

ജനങ്ങളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ചന്തിരൂരിൽ മാലിന്യം നിക്ഷേപിക്കാൻ അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രത്‌നമ്മ ബിയും വ്യക്തമാക്കി

News18 Malayalam | news18
Updated: January 12, 2020, 7:52 AM IST
Mardu Flat Demolition | മരടിലെ കോൺക്രീറ്റ് മാലിന്യം: ചന്തിരൂരിലേക്ക് മാറ്റുമെന്ന് അധികൃതർ, അനുവദിക്കില്ലെന്ന് നാട്ടുകാർ
ജനങ്ങളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ചന്തിരൂരിൽ മാലിന്യം നിക്ഷേപിക്കാൻ അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രത്‌നമ്മ ബിയും വ്യക്തമാക്കി
  • News18
  • Last Updated: January 12, 2020, 7:52 AM IST
  • Share this:
കൊച്ചി: മരടിലെ രണ്ട് ഫ്ലാറ്റുകൾ ഇന്നലെ നിലംപൊത്തി. രണ്ടെണ്ണം ഇന്ന് നിലംപതിക്കും. ഫ്ലാറ്റുകൾ നിലം പതിച്ചപ്പോൾ ഉണ്ടായ കോൺക്രീറ്റ് മാലിന്യം അരൂർ പഞ്ചായത്തിലെ ചന്തിരൂരിലേക്ക് മാറ്റാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ, ചന്തിരൂരിലേക്ക് മാലിന്യം നീക്കാൻ അനുവദിക്കില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് രത്നമ്മ ബിയുടെ നിലപാട്. മാലിന്യ നീക്കത്തിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ, മരടിലെ കോൺക്രീറ്റ് മാലിന്യം മാറ്റാനുള്ള നീക്കം പ്രതിസന്ധിയിലാണ്.

നാലു ഫ്ലാറ്റുകളിൽ നിന്നായി മരടിൽ ഉണ്ടാകാൻ പോകുന്നത് 76350 ടൺ കോൺക്രീറ്റ് മാലിന്യമാണ്. ഈ മാലിന്യങ്ങൾ അരൂർ പഞ്ചായത്തിലെ ചന്തിരൂരിലേക്ക് മാറ്റുമെന്നായിരുന്നു കരാർ ഏറ്റെടുത്ത പോംപ്റ്റ് കമ്പനി പ്രതിനിധി അച്യുത് ജോസഫ് വ്യക്തമാക്കിയത്. എന്നാൽ, മാലിന്യം ചന്തിരൂരിൽ നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ കടുത്ത നിലപാട്. ഇക്കാര്യത്തിൽ നാട്ടുകാർ പ്രതിഷേധത്തിലുമാണ്.

മരടിൽ നിരോധനാജ്ഞ; ശേഷിക്കുന്ന രണ്ടു ഫ്ലാറ്റുകളും ഇന്ന് തകർക്കും


ജനങ്ങളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ചന്തിരൂരിൽ മാലിന്യം നിക്ഷേപിക്കാൻ അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രത്‌നമ്മ ബിയും വ്യക്തമാക്കി. മരടിലെ ഫ്ലാറ്റിൽ സ്ഫോടനം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പൊളിച്ച കോൺക്രീറ്റുകൾ ചന്തിരൂരിലെ ശാന്തിഗിരി ആശ്രമത്തിന് സമീപമുള്ള സ്ഥലത്ത് എത്തിച്ചിരുന്നു.

പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ചന്തിരൂർ സ്വദേശി ലീസിന് എടുത്തതാണ്. കോൺക്രീറ്റ് മാലിന്യം ഇവിടെ എത്തിച്ച ശേഷം മറ്റിടങ്ങളിലേക്ക് മാറ്റാനാണ് കരാറെടുത്ത കമ്പനിയുടെ ലക്ഷ്യം. എന്നാൽ, ചതിപ്പുനിലങ്ങൾ നികത്താനാണ് ഈ കോൺക്രീറ്റുകൾ ഉപയോഗിക്കുന്നതെന്ന് പരാതിയുയുർന്നു. എഴുപുന്ന പഞ്ചായത്തിനെ മാലിന്യനിക്ഷേപ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
Published by: Joys Joy
First published: January 12, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading