മരട് ഫ്ലാറ്റ് കേസ് : നഗരസഭ മുൻ ഉദ്യോഗസ്ഥൻ കീഴടങ്ങി

ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ വിജിലൻസ് കോടതി മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്

news18-malayalam
Updated: November 19, 2019, 4:07 PM IST
മരട് ഫ്ലാറ്റ് കേസ് : നഗരസഭ മുൻ ഉദ്യോഗസ്ഥൻ കീഴടങ്ങി
News18 Malayalam
  • Share this:
കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ നഗരസഭ മുൻ ഉദ്യോഗസ്ഥൻ ജയറാം നായിക്ക് കീഴടങ്ങി. ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ വിജിലൻസ് കോടതി മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രതി പട്ടികയിൽ ജയറാം നായിക്കിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ആവശ്യമെങ്കിൽ മാത്രമായിരിക്കും അറസ്റ്റെന്ന് നേരത്തെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ജയറാം നായിക്ക് കോടതിയിൽ കീഴടങ്ങിയത്.

ഫ്ലാറ്റുകൾക്ക് അനുമതി നൽകുന്ന കാലയളവിൽ മരട് നഗരസഭ ഉദ്യോഗസ്ഥനായിരുന്ന ജയറാമിന് ഇതിലെ ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്നെന്ന നിലപാടിൽ തന്നെയായിരുന്നു ക്രൈംബ്രാഞ്ച്. എന്നാലും അറസ്റ്റ് ചെയ്യാതെ പുറത്തു നിർത്തി പരമാവധി വിവരങ്ങൾ ശേഖരിക്കുവാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം.

Also Read- 'കിഫ്ബി പട്ടുകോണകം; ജലീൽ നേരിട്ടെത്തി മാർക്കിട്ടാൽ പോലും സർക്കാർ രക്ഷപ്പെടില്ല'

കേസിൽ അറസ്റ്റിലായ ഫ്ലാറ്റ് നിർമ്മാതാവ് സാനി ഫ്രാൻസിസ്, പോൾ രാജ്, മരട് പഞ്ചായത്ത്‌ മുൻ ഉദ്യോഗസ്ഥരായ മുഹമ്മദ്‌ അഷ്‌റഫ്‌, പി ഇ ജോസഫ് എന്നിവർ നിലവിൽ റിമാൻഡിലാണ്. ഇവരുടെ റിമാൻഡ് കാലാവധി ഡിസംബർ രണ്ടു വരെ നീട്ടി. അതേസമയം അഴിമതിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകൾക്ക് അനുമതി നല്കിയ സമയത്തെ നഗരസഭാ സമിതിയെ ഒന്നാകെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്.
First published: November 19, 2019, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading