Breaking: മരട് ഫ്ലാറ്റ് കേസ്: മൂന്നു മുൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസും കസ്റ്റഡിയിൽ

News18 Malayalam | news18
Updated: October 15, 2019, 3:10 PM IST
Breaking: മരട് ഫ്ലാറ്റ് കേസ്: മൂന്നു മുൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
മരട് ഫ്ലാറ്റ്
  • News18
  • Last Updated: October 15, 2019, 3:10 PM IST
  • Share this:
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മൂന്നു മുൻ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ജോസഫ്, ക്ലാർക്ക് ജയറാം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

അഴിമതി വിരുദ്ധ നിയമപ്രകാരം ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. ഫ്ളാറ്റുകൾക്ക് പെർമിറ്റ് നൽകിയത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരെ കൂടാതെ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

Also Read- കോന്നിയിലെ വോട്ടർമാരുടെ മനസ്സിലെന്ത് ? ന്യൂസ് 18 അഭിപ്രായ സർവേ ഫലം ഇന്ന്

First published: October 15, 2019, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading