മരട് ഫ്ളാറ്റുകൾ ആരു പൊളിക്കും? ഇന്നറിയാം

ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ധൻ ശരത് സർവാതെ കൊച്ചിയിൽ

News18 Malayalam | news18
Updated: October 11, 2019, 6:48 AM IST
മരട് ഫ്ളാറ്റുകൾ ആരു പൊളിക്കും? ഇന്നറിയാം
മരട് ഫ്ലാറ്റ്
  • News18
  • Last Updated: October 11, 2019, 6:48 AM IST
  • Share this:
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്ന കമ്പനിയെ ഇന്ന് തെരഞ്ഞെടുക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ധൻ ശരത് സർവാതെ വിവിധ കമ്പനികളുടെ പ്രതിനിധികളെ കാണും. ഇതിനുശേഷമാണ് കമ്പനിയെ തെരഞ്ഞെടുക്കുക. ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിരായ അന്വേഷണത്തിൽ മുൻ മരട് പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

മരടിലെ നാല് അനധികൃത ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ധൻ ശരത് സർവാതെ കൊച്ചിയിലെത്തി. അന്തിമ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് കമ്പനികളുടെ പ്രതിനിധികളുമായി സർവാതെ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമാകും ഫ്ലാറ്റ് പൊളിക്കുന്ന കമ്പനികളെ തെരഞ്ഞെടുക്കുക.

Also Read- 'ദൈവം ഒരുക്കിത്തന്ന ബന്ധം'; രണ്ടാം വിവാഹത്തെക്കുറിച്ച് ജോളി പറഞ്ഞതിങ്ങനെ

തെരഞ്ഞെടുത്ത ഉടൻ തന്നെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുമെന്ന് സബ് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ പൊളിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സർവാതെ ഫ്ലാറ്റുകൾ സന്ദർശിക്കും. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ പരാതിയിൽ മുൻ മരട് പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ മുൻ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫിനെ ചോദ്യം ചെയ്തിരുന്നു.

ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിർണയ സമിതി മാർഗ നിർദേശം പുറത്തിറക്കി. നിർമാതാക്കളിൽ നിന്ന് ഫ്ലാറ്റുകൾ വാങ്ങിയ തുക വ്യക്തമാക്കി ഫ്ലാറ്റുടമകൾ ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണം. ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന അനുബന്ധ രേഖകളും ഇതോടൊപ്പം നൽകണം.

First published: October 11, 2019, 6:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading