മരട് ഫ്ലാറ്റ്: നഷ്ടപരിഹാര തുക 14നു ചേരുന്ന യോഗത്തിൽ തീരുമാനിക്കും

ഫ്ലാറ്റുടമകൾ നൽകുന്ന സത്യവാങ്മൂലം 14നു ചേരുന്ന യോഗത്തിൽ പരിഗണിക്കും. പരമാവധി 25 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി അനുവദിക്കുക.

News18 Malayalam | news18
Updated: October 10, 2019, 6:36 PM IST
മരട് ഫ്ലാറ്റ്:  നഷ്ടപരിഹാര തുക 14നു ചേരുന്ന യോഗത്തിൽ തീരുമാനിക്കും
മരട് ഫ്ലാറ്റ്
  • News18
  • Last Updated: October 10, 2019, 6:36 PM IST
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാര തുക 14നു ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് നഷ്ടപരിഹാര നിർണയ സമിതി.

നിർമാതാക്കളിൽ നിന്ന് ഫ്ലാറ്റുകൾ വാങ്ങിയ തുക വ്യക്തമാക്കി ഫ്ലാറ്റ് ഉടമകൾ നഗരസഭയിൽ സത്യവാങ്മൂലം നൽകണം. ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന അനുബന്ധ രേഖകളും ഇതോടൊപ്പം നൽകണം.

14നു മുൻപ് സത്യവാങ്മൂലം നൽകണം. ഫ്ലാറ്റുടമകൾ നൽകുന്ന സത്യവാങ്മൂലം 14നു ചേരുന്ന യോഗത്തിൽ പരിഗണിക്കും. പരമാവധി 25 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി അനുവദിക്കുക.

ശബരിമല അയ്യപ്പസ്വാമി യുഡിഎഫിനൊപ്പമെന്ന് രമേശ് ചെന്നിത്തല

മരട് ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് ബഹു സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ആദ്യയോഗം റിട്ടയേർഡ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലാണ് ചേർന്നത്. മെമ്പർമാരായ റിട്ടയർഡ് ചീഫ് സെക്രട്ടറി ജോസ് സിറിയക്, റിട്ടയർഡ് ചീഫ് എഞ്ചിനിയർ ആർ മുരുകേശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

First published: October 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading