'ഫ്ലാറ്റ് എപ്പോൾ തലയിൽ വീഴുമെന്നറിയില്ല...'; മരടിൽ ആശങ്കയൊഴിയുന്നില്ല

സ്ഫോടനത്തിനു മുന്നോടിയായുള്ള പൊളിക്കൽ തുടങ്ങിയതു മുതൽ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങൾ വീണു തുടങ്ങി.

News18 Malayalam | news18-malayalam
Updated: November 19, 2019, 5:49 PM IST
'ഫ്ലാറ്റ് എപ്പോൾ തലയിൽ വീഴുമെന്നറിയില്ല...'; മരടിൽ ആശങ്കയൊഴിയുന്നില്ല
സ്ഫോടനത്തിനു മുന്നോടിയായുള്ള പൊളിക്കൽ തുടങ്ങിയതു മുതൽ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങൾ വീണു തുടങ്ങി.
  • Share this:
കൊച്ചി: മരടിലെ ആശങ്കകൾ പരിഹരിക്കപ്പെടുന്നില്ല. നെട്ടൂരിലെ ആൽഫ ടവറിനു സമീപത്തെ വീടുകളാണ് കൂടുതൽ അപകട ഭീഷണി നേരിടുന്നത്. രണ്ടു ടവറുകൾക്ക് ചുറ്റുമായി നിരവധി വീടുകളാണ് ഉള്ളത്. അതീവ അപകടമേഖലയായ 50 മീറ്റർ ചുറ്റളവിൽ കൂടുതൽ പേരെ ഒഴിപ്പിക്കേണ്ടി വരുന്നതും ഇവിടെ തന്നെയാണ്. സ്ഫോടനത്തിനു മുന്നോടിയായുള്ള പൊളിക്കൽ തുടങ്ങിയതു മുതൽ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങൾ വീണു തുടങ്ങി.

നിരവധി തവണ പരാതി പറഞ്ഞതിനു ശേഷമാണ് ഇവിടെ സംരക്ഷണഭിത്തി സ്ഥാപിച്ചതു പോലും. സ്ഫോടന ശേഷം വീടുണ്ടാകുമോ എന്നു പോലും അറിയില്ലെന്ന് സമീപവാസികൾ പറയുന്നു. മരട് ഫ്ലാറ്റുകൾ സ്ഫോടനത്തിൽ തകർക്കുവാനുള്ള പദ്ധതികൾ മുന്നോട്ടു പോകുമ്പോഴും നാട്ടുകാരുടെ ആശങ്കകൾ ഒഴിയുന്നില്ല. ചുറ്റുപാടുമുള്ള വീടുകൾ എത്രകണ്ട് സുരക്ഷിതമാണെന്ന് ആരും ഇവരോട് ഇതുവരെ വിശദീകരിച്ചിട്ടില്ല. പ്രാഥമികമായ പൊളിക്കൽ നടക്കുമ്പോൾ പോലും കെട്ടിട ഭാഗങ്ങൾ സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുന്നുണ്ട്.

Also Read- മരട് ഫ്ലാറ്റ് കേസ് : നഗരസഭ മുൻ ഉദ്യോഗസ്ഥൻ കീഴടങ്ങി

സമീപവാസികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് തീരുമാനം. എന്നാൽ ഇത് എങ്ങനെയൊക്കെയെന്ന് വിശദീകരിച്ചിട്ടില്ല. നിലവിലുള്ള പൊടിശല്യത്തിനും ഉടൻ പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
First published: November 19, 2019, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading