മരട്: നിർമ്മാണ കമ്പനി ഉടമ ഉൾപ്പെടെ അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

നിർമ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്തിലെ മുന്‍ ജീവനക്കാരായ മുഹമ്മദ് അഷ്‌റഫ്, പി.ഇ. ജോസഫ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

News18 Malayalam | news18-malayalam
Updated: October 19, 2019, 5:08 PM IST
മരട്: നിർമ്മാണ കമ്പനി ഉടമ ഉൾപ്പെടെ അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
മരട് ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റ് കേസിൽ അറസ്റ്റിലായ പ്രതികളെ മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്തിലെ മുന്‍ ജീവനക്കാരായ മുഹമ്മദ് അഷ്‌റഫ്, പി.ഇ. ജോസഫ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

തീരദേശ പരിപാല നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയതു സംബന്ധിച്ച ഫയലുകൾ കാണാതായ സംഭവത്തിൽ കൂടുതൽ വിവരം ശേഖരിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഇതിനിടെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ബലം പരിശോധ പൊളിക്കാനുള്ള കരാർ ലഭിച്ച കമ്പനി ആരംഭിച്ചു.

Also Read മരട്: 58 പേർക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ശിപാർശ; മൂന്നാം ഘട്ട പട്ടിക പുറത്തിറങ്ങി

First published: October 19, 2019, 5:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading