മരട്: ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ; സർവകക്ഷിയോഗം വിളിച്ച് സർക്കാർ

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം 3.3-ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.

news18-malayalam
Updated: September 15, 2019, 1:15 PM IST
മരട്: ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ; സർവകക്ഷിയോഗം വിളിച്ച് സർക്കാർ
മരട് ഫ്ലാറ്റ്
  • Share this:
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം 3.3-ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.

ഇതിനിടെ ഫ്ലാറ്റ് വിഷയത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമുല്ലെന്ന നിലപാടുമായി ഫ്ലാറ്റ് നിർമ്മാതാക്കൾ രംഗത്തെത്തി. ഫ്ലാറ്റുകൾ നിയമാനുസൃതം കൈമാറിയതാണെന്നും ഫ്ലാറ്റ് നിർമ്മാതാക്കൾ മരട് നഗരസഭയ്ക്കു കൈമാറിയ കത്തിൽ വ്യക്തമാക്കുന്നു.

ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ എന്തിനാണ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും നഗരസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിക്കത്തില്‍ നിർമ്മാതാക്കൾ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്ളാറ്റുകള്‍ക്ക് കരമടയ്ക്കുന്നത്. അതിനാല്‍ അവർക്കു മാത്രമാണ് ഉടമസ്ഥാവകാശമെന്നും കത്തിൽ വ്യക്തമാക്കുന്നു.

തീരദേശനിയമം ലംഘിച്ച് നിര്‍മിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് മടരടിലെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങൾ ഈ മാസം 20-ന് മുൻപ് പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് നഗരസഭാ സെക്രട്ടറി നൽകിയ നോട്ടീസ് അനുസരിച്ച് ഫ്ലാറ്റ് ഒഴിയേണ്ട അവസാന തീയതി ഇന്നാണ് അവസാനിക്കുന്നത്. ഇതിനു പിന്നാലെയാണ് സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. നിലവിൽ ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായ നിലപാടാണ് രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്.

Also Read ഒഴിയാനുള്ള നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കും; പ്രതിഷേധം ശക്തമാക്കി ഫ്ലാറ്റുടമകൾ

First published: September 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading