Maradu Flat Demolition | അവശിഷ്ടങ്ങൾ കായലിൽ വീഴില്ല; 20 ഡിഗ്രി ചെരിച്ച് സ്ഫോടനം
11 മണിക്ക് തന്നെ സ്ഫോടനം നടത്തുമെന്നും എഡിഫെസ് സി ഇ ഒ -ജോ ബ്രിഗ്മെൻ പറഞ്ഞു.

മരട് ഫ്ലാറ്റ്
- News18
- Last Updated: January 12, 2020, 10:08 AM IST
കൊച്ചി: മരടിൽ ജെയ്ൻ കോറൽ കോവിന്റെ സ്ഫോടന അവശിഷ്ടങ്ങൾ കായലിൽ വീഴില്ലെന്ന് എഡിഫെസ് സി ഇ ഒ -ജോ ബ്രിഗ്മെൻ. വീടുകൾക്ക് കേടുപാട് ഉണ്ടാവില്ലെന്നും 20 ഡിഗ്രി ചെരിച്ച് കെട്ടിടം വീഴ്ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 11 മണിക്ക് തന്നെ സ്ഫോടനം നടത്തുമെന്നും എഡിഫെസ് സി ഇ ഒ -ജോ ബ്രിഗ്മെൻ പറഞ്ഞു.
നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയ മരടിലെ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുക. ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് പൊളിക്കുക. രാവിലെ 11 മണിക്കാണ് ജെയ്ന്‍ കോറല്‍കോവ് തകർക്കുക. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും സ്ഫോടനത്തിലൂടെ തകര്‍ക്കും. ഇന്നലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ ആശങ്കകൾ ഒഴിവാക്കി തകത്ത ആത്മവിശ്വാസത്തിലാണ് അധികൃതർ. ഗോൾഡൻ കായലോരം പൊളിക്കാൻ വെറും 14.8 കിലോഗ്രാം സ്ഫോടകവസ്തു ആണ് ഉപയോഗിക്കുന്നത്.
നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയ മരടിലെ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുക. ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് പൊളിക്കുക. രാവിലെ 11 മണിക്കാണ് ജെയ്ന്‍ കോറല്‍കോവ് തകർക്കുക.