മരട്: സ്ഫോടന ശേഷം ബാക്കിയാകുന്നത് ടൺകണക്കിന് കോൺക്രീറ്റ് കൂന

ഏറ്റവും വലുതും കൂടുതൽ സ്ഫോടക വസ്തുവും ഉപയോഗിക്കുന്ന ജെയിൻ കോറൽ കോവ് 6 നില കെട്ടിടത്തിന്റെ ഉയരത്തിൽ അവശിഷ്ടമായി മാറും

News18 Malayalam | news18
Updated: January 7, 2020, 2:30 PM IST
മരട്: സ്ഫോടന ശേഷം ബാക്കിയാകുന്നത് ടൺകണക്കിന് കോൺക്രീറ്റ് കൂന
maradu flat
  • News18
  • Last Updated: January 7, 2020, 2:30 PM IST
  • Share this:
മീറ്റർ കണക്കിന് ഉയരത്തിലുള്ള കോൺക്രീറ്റ് കൂനകളാകും മരടിലെ ഫ്ലാറ്റുകൾ പൊളിഞ്ഞു വീഴുമ്പോൾ ബാക്കിയാകുക. കെട്ടിടങ്ങളുടെ നിർമാണ സാങ്കേതികതയും പരിസരത്തെ സുരക്ഷയും കണക്കിലെടുത്താകും ഫ്ലാറ്റുകൾ പൊളിക്കുന്നത്.

ജെയിൻ കോറൽ കോവ്

ഏറ്റവും വലുതും കൂടുതൽ സ്ഫോടക വസ്തുവും ഉപയോഗിക്കുന്ന ജെയിൻ കോറൽ കോവ് 6 നില കെട്ടിടത്തിന്റെ ഉയരത്തിൽ അവശിഷ്ടമായി മാറും. 400 കിലോ സ്ഫോടകവസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുക.  കായലിലേക്ക് വീഴാതെ 49 ഡിഗ്രി ചരിച്ചാണ് 16നില കെട്ടിടം വീഴ്ത്തുക . 26 400 ടൺ അവശിഷ്ടമാണ് കണക്കാക്കുന്നത്.

ആൽഫ സെറീന

മരടിൽ സ്ഫോടന വിദഗന്ധർക്ക് വെല്ലുവിളിയാകുന്നത് ആൽഫ സെറീനയിലെ ഇരട്ട ടവറുകളാണ്. സമീപത്ത് ഏറ്റവും കൂടുതൽ വീടുകൾ ഉള്ളതാണ് പ്രതിസന്ധിയും ജനങ്ങളിൽ ആശങ്കയും സൃഷ്ടിക്കുന്നത്. 16നില ഫ്ലാറ്റിലെ 8നിലകളിലാണ് ഇവിടെ േസ്ഥാടനം ആസൂത്രണം ചെയ്തിരിക്കുന്നത്. 500 കിലോയോളം സ്ഫോടക വസ്തുക്കൾ ആൽഫയിൽ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. േസ്ഥാടന ശേഷം ബാക്കിയാകുക 21,400 ടൺ വരുന്ന കോൺക്രീറ്റ് കൂന.

ഹോളി ഫെയ്ത്

പ്രത്യേക ഡിസൈനിലുള്ള ഹോളി ഫെയത് ഒരു വശം 37 ഡിഗ്രിയും മറുവശം 46 ഡിഗ്രിയും ചരിച്ച് വീഴ്ത്തും .2 15 കിലോ സ്ഫോടക വസ്തു ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ 19 നിലകൾ തകർന്നു വീഴുമ്പോൾ 21450 ടൺ കൂമ്പാരമായി മാറും.

ഗോൾഡൻ കായലോരം 

20 കിലോയിൽ താഴെ സ്ഫോടക വസ്തു മാത്രം ഉപയോഗിക്കുന്ന ഗോൾഡൻ കായലോരവും 2ഭാഗങ്ങളായി നിലംപൊത്തും. 45 ഡിഗ്രിയും 60 ഡിഗ്രിയും ചരിച്ചാണ് 16നില കെട്ടിടം വീഴ്ത്തുക. മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 7100 ടൺ അവശിഷ്ടമാണ് കണക്കുകൂട്ടുന്നത്.
Published by: Asha Sulfiker
First published: January 7, 2020, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading