നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: മരട് ഫ്ലാറ്റ് പൊളിക്കൽ ജനുവരി 11നും 12നും; പൊളിക്കാൻ നിമിഷങ്ങൾ മതിയെന്ന് ചീഫ് സെക്രട്ടറി

  BREAKING: മരട് ഫ്ലാറ്റ് പൊളിക്കൽ ജനുവരി 11നും 12നും; പൊളിക്കാൻ നിമിഷങ്ങൾ മതിയെന്ന് ചീഫ് സെക്രട്ടറി

  ജനുവരി 11ന് ആൽഫ രണ്ട് ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോൾഡൻ കായലോരം, ജയിൻ ഫ്ലാറ്റുകളാണ് പൊളിക്കുക

  മരടിലെ ഫ്ലാറ്റ്

  മരടിലെ ഫ്ലാറ്റ്

  • Share this:
   കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കൽ പുതുവത്സരത്തിൽ നടക്കും. ജനുവരി 11, 12 തീയതികളിൽ മരട് ഫ്ളാറ്റ് പൊളിക്കാനാണ് ഉന്നതതലയോഗം തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കാൻ നിമിഷങ്ങൾ മതിയെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

   ജനുവരി 11ന് ആൽഫ രണ്ട് ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോൾഡൻ കായലോരം, ജയിൻ
   ഫ്ലാറ്റുകളാണ് പൊളിക്കുക. മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിക്കും. പൊളിക്കലിന് മുൻപ് സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പോലീസ് കമ്മീഷണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യോഗം നിർദേശിച്ചു.

    

   ട്രെയിനിൽവെച്ച് ലൈംഗിക പീഡന ശ്രമം; മലയാളി യുവാവിനെ യുവതി പിന്തുടർന്ന് പിടികൂടി

   നിയന്ത്രിത സ്ഫോടനത്തിലൂടെ ആയിരിക്കും ഫ്ലാറ്റ് പൊളിക്കുക. ഇതിനായി എത്ര സ്ഫോടകവസ്തു വേണം, ഇത് എവിടെയൊക്കെ സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയത്. നേരത്തെ ജനുവരി ഒമ്പതിന് പൊളിക്കുമെന്നായിരുന്നു സുപ്രീം കോടതിയെ അറിയിച്ചത്.

   ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, അസിസ്റ്റ് കളക്ടർ, പൊളിക്കൽ ചുമതല ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികൾ, നിയന്ത്രിത സ്ഫോടക വിദഗ്ദ്ധൻ എസ്.ബി. സർവാതെ എന്നിവരും പങ്കെടുത്തു.

   First published: