മരടിലെ താമസക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ചോദ്യാവലി; ഫ്ലാറ്റ് പൊളിക്കൽ നഗരസഭയുടെ തലയിൽ വച്ച് സർക്കാർ

സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിവരശേഖരണം നടത്തുന്നത്.

news18-malayalam
Updated: September 8, 2019, 3:07 PM IST
മരടിലെ താമസക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ചോദ്യാവലി; ഫ്ലാറ്റ് പൊളിക്കൽ നഗരസഭയുടെ തലയിൽ വച്ച് സർക്കാർ
സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിവരശേഖരണം നടത്തുന്നത്.
  • Share this:
കൊച്ചി:  തീരപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരുടെ വിശദാംശങ്ങള്‍ തേടി സര്‍ക്കാര്‍ ചോദ്യാവലി വിതരണം ചെയ്തു. ഇതിനിടെ സുപ്രീംകോടതി നൽകിയ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലും ഫ്ലാറ്റുകൾ പൊളിക്കാന്‍ നഗരസഭയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ കൈകഴുകി.

മരടിലെ നാല് വിവാദ ഫ്ലാറ്റുകളിലെ താമസക്കാരുടെ വിശദാംശങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. സ്വന്തമായി മറ്റൊരു താമസസ്ഥലമുണ്ടോ? സാമ്പത്തിക സ്ഥിതി എങ്ങനെയാണ്? തൊഴില്‍ സംബന്ധിച്ച വിശദാംശങ്ങള്‍, മാനസിക പ്രശ്‌നങ്ങളുള്ളവര്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്ളത്. സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിവരശേഖരണം നടത്തുന്നതെന്നാണ് വിവരം.

Also Read 'കേരളത്തിന് നിയമം ബാധകമല്ലേ?' മരട് ഫ്‌ളാറ്റ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഇതിനിടെ ഫ്ലാറ്റുകൾ പൊളിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി നഗരസഭാ സെക്രട്ടറിക്ക് സര്‍ക്കാര്‍ കത്തയച്ചു. കത്തിലെ നിർദ്ദേശങ്ങൾ ഇങ്ങനെ;  താമസക്കാരെ ഉടനെ ഒഴിപ്പിക്കണം. ജില്ലാ കളക്ടറുമായി ആലോചിച്ച് ഇവരെ പുന:രധിവസിപ്പിക്കണം. സുരക്ഷിതമായി ഫ്ലാറ്റ് പൊളിക്കാന്‍ ഏജന്‍സിയെ അടിയന്തിര കരാര്‍ ക്ഷണിച്ച് കണ്ടെത്തണം. സുപ്രീം കോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കിയില്ലെങ്കില്‍ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കത്തിലുണ്ട്. ഫലത്തില്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം, സര്‍ക്കാര്‍ നഗരസഭയ്ക്ക് കൈമാറി. ഈ മാസം 20 നകം ഫ്ലാറ്റുകൽ പൊളിച്ച് 23-ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

Also Read 'അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഇതൊരു താക്കീത്'; മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത് വി എസ്

First published: September 8, 2019, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading