മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കും; ചൊവ്വാഴ്ച അടിയന്തിര കൗണ്‍സില്‍ യോഗം

 ഫ്ളാറ്റുകളില്‍ താമസിക്കുന്നവരെ ഏലൂരിലെ ഫാക്ടിന്റെ ഗസ്റ്റ് ഹൗസിലേക്ക്  മാറ്റി താമസിപ്പിക്കാനാണ് നഗരസഭയുടേയും ജില്ലാ ഭരണകൂടത്തിന്റേയും തീരുമാനം. 

news18-malayalam
Updated: September 9, 2019, 8:44 PM IST
മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കും; ചൊവ്വാഴ്ച അടിയന്തിര കൗണ്‍സില്‍ യോഗം
 ഫ്ളാറ്റുകളില്‍ താമസിക്കുന്നവരെ ഏലൂരിലെ ഫാക്ടിന്റെ ഗസ്റ്റ് ഹൗസിലേക്ക്  മാറ്റി താമസിപ്പിക്കാനാണ് നഗരസഭയുടേയും ജില്ലാ ഭരണകൂടത്തിന്റേയും തീരുമാനം. 
  • Share this:
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി  ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാനുള്ള നോട്ടീസ് ചൊവ്വാഴ്ച നൽകും. തിങ്കളാഴ്ച ഫ്ളാറ്റ് സന്ദർശിച്ച ശേഷം ചീഫ് സെക്രട്ടറിയും  ജില്ലാ കളക്ടറും നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. തുടര്‍ നടപടി ചര്‍ച്ചചെയ്യാന്‍ മരട് നഗരസഭ ചൊവ്വാഴ്ച അടിയന്തിര കൗണ്‍സില്‍ യോഗവും വിളിച്ചിട്ടുണ്ട്.

ഫ്ളാറ്റുകളില്‍ താമസിക്കുന്നവരെ ഏലൂരിലെ ഫാക്ടിന്റെ ഗസ്റ്റ് ഹൗസിലേക്ക്  മാറ്റി താമസിപ്പിക്കാനാണ് നഗരസഭയുടേയും ജില്ലാ ഭരണകൂടത്തിന്റേയും തീരുമാനം.

അതേസമയം ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറി മരട് നഗരസഭ ചെയര്‍പേഴ്സണുമായും ജില്ലാ കളക്ടറുമായും ചര്‍ച്ച നടത്തി നടപടികളുമായി മുന്നോട്ട് പോകാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ച്വഴ്സ് എന്നിവ പൊളിച്ചു നീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

Also Read ചീഫ് സെക്രട്ടറി ഗോ ബാക്ക്'; മരട് ഫ്ളാറ്റ് സന്ദർശിക്കാനെത്തിയ ടോം ജോസിനെ തടഞ്ഞ് ഫ്ളാറ്റുടമകളുടെ പ്രതിഷേധം

First published: September 9, 2019, 8:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading