• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒഴിപ്പിക്കൽ നോട്ടീസിന് മറുപടിയുമായി ഫ്ലാറ്റുടമകൾ; നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും

അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്നും നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

news18
Updated: September 13, 2019, 10:34 AM IST
ഒഴിപ്പിക്കൽ നോട്ടീസിന് മറുപടിയുമായി ഫ്ലാറ്റുടമകൾ; നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും
മരട് ഫ്ലാറ്റ്
news18
Updated: September 13, 2019, 10:34 AM IST
കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്നൊഴിയണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും. ഇതിനിടയിൽ ഒഴിപ്പിക്കൽ നോട്ടീസിന് നഗരസഭയ്ക്ക് മറുപടി നൽകിയതായി ഫ്ലാറ്റുടമകൾ വ്യക്തമാക്കി. 12 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നൽകിയത്.

അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്നും നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. നാളെമുതൽ മരട് നഗരസഭക്കു മുന്നിൽ ധർണ്ണ നടത്തുമെന്നും ഫ്ലാറ്റുടമകൾ വ്യക്തമാക്കി.

ഉത്രാടരാത്രിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

ഫ്ലാറ്റിനു മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങുമെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റുടമകൾ
അറിയിച്ചു. ഫ്ലാറ്റുകളിൽ നിന്നൊഴിയണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും.

അതേസമയം, മരട് ഫ്ലാറ്റ് വിഷയത്തെ അവധാനതയോടെ സമീപിക്കണമായിരുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡി.എൽ. എഫിന് പിഴ അടയ്ക്കാൻ അവസരം നൽകി. ഫ്ലാറ്റ് പൊളിക്കുന്നത് ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Loading...

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...