നിലപാട് കടുപ്പിച്ച് സുപ്രീംകോടതി; പ്രതീക്ഷയുണ്ടെന്ന് മരടിലെ ഫ്ലാറ്റുടമകൾ

അത്ഭുതങ്ങൾ ഉണ്ടായില്ലെങ്കിലും ചെറിയ പ്രതീക്ഷകൾ ഫ്ലാറ്റുടമകൾക്ക് ഉണ്ടായിരുന്നു.

news18
Updated: September 23, 2019, 1:55 PM IST
നിലപാട് കടുപ്പിച്ച് സുപ്രീംകോടതി; പ്രതീക്ഷയുണ്ടെന്ന് മരടിലെ ഫ്ലാറ്റുടമകൾ
മരടിലെ ഫ്ലാറ്റ്
  • News18
  • Last Updated: September 23, 2019, 1:55 PM IST IST
  • Share this:
കൊച്ചി: സുപ്രീംകോടതി വീണ്ടും നിലപാട് കടുപ്പിച്ചെങ്കിലും ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മരടിലെ ഫ്ലാറ്റുടമകൾ.
പൊളിച്ചാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾപ്പെടെ കോടതി അന്തിമമായി പരിഗണിക്കുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. അതേസമയം കെട്ടിടം പൊളിക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെങ്കിലും നിയമം നടപ്പാക്കുക മാത്രമാണ് സർക്കാരിന് ചെയ്യാനാവുകയെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

അത്ഭുതങ്ങൾ ഉണ്ടായില്ലെങ്കിലും ചെറിയ പ്രതീക്ഷകൾ ഫ്ലാറ്റുടമകൾക്ക് ഉണ്ടായിരുന്നു. എന്തെങ്കിലും അനുകൂല പരാമർശങ്ങൾ കോടതി നടത്തുമെന്നും പ്രതീക്ഷിച്ചു. അന്തിമവിധി വരുന്നതുവരെയും പ്രതീക്ഷ കൈവില്ലെന്ന് ഫ്ലാറ്റുടമകൾ പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പ്: എറണാകുളം സീറ്റിൽ അവകാശവാദം ഉറപ്പിക്കാൻ കെവി തോമസ് ഡൽഹിയിൽ

അതേസമയം, കോടതി പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുമെന്നും വെള്ളിയാഴ്ച വിധി വരട്ടെയെന്നും മന്ത്രി എ.സി മൊയ്‌തീൻ പറഞ്ഞു. സി ആർ എസ് ലംഘനം കൊണ്ടല്ല പ്രളയം ഉണ്ടായതെന്നും പ്രളയം മറ്റേതു സംസ്ഥാനത്തേക്കാളും നന്നായി കൈകാര്യം ചെയ്തതായും കോടതിയുടെ പ്രളയപരാമർശത്തിനു മറുപടിയായും അദ്ദേഹം പറഞ്ഞു.

കെട്ടിടം പൊളിക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നു മന്ത്രി എം എം മണിയും പ്രതികരിച്ചു.
First published: September 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading