മരട്: നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കും; പൊളിക്കുന്നതിനു മുമ്പ് മുന്നറിയിപ്പ് നൽകും
ഫ്ലാറ്റ് പൊളിക്കാൻ രണ്ട് കമ്പനികളെ സാങ്കേതികസമിതി തെരഞ്ഞെടുത്തു.

മരട് ഫ്ലാറ്റ്
- News18
- Last Updated: October 11, 2019, 7:16 PM IST
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ശരത് സർവാതെയും സബ് കളക്ടറും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനെക്കുറിച്ചും സുരക്ഷ ഒരുക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുമ്പ് പരിസരവാസികൾക്ക് മുന്നറിയിപ്പ് നൽകും.
ഫ്ലാറ്റ് പൊളിക്കാൻ രണ്ട് കമ്പനികളെ സാങ്കേതികസമിതി തെരഞ്ഞെടുത്തു. എഡിഫൈസ് എൻജിനീയറിങ്ങും വിജയ് സ്റ്റീൽസുമാണ് കമ്പനികൾ. അതേസമയം, ഫ്ലാറ്റ് പൊളിക്കുന്നതിന് അന്തിമ അനുമതി നഗരസഭ കൗൺസിലിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ നാളെ തന്നെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. കൂടത്തായി: മാത്യു മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന് ഒപ്പമിരുന്ന് മദ്യപിച്ചിരുന്നെന്ന് ജോളി
കമ്പനികളോട് ഫ്ലാറ്റ് പൊളിക്കുന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുത്ത രണ്ട് കമ്പനികൾക്കും മികച്ച നിലവാരമുണ്ട്. ഇത് പരിശോധിച്ച ശേഷമാണ് കമ്പനികളെ തെരഞ്ഞെടുത്തത്. അതേസമയം, ഫ്ലാറ്റ് പൊളിക്കുമ്പോൾ നൂറു മീറ്റർ ചുറ്റളവിൽ വരെ പൊടിപടലങ്ങളുണ്ടാകും.
ഫ്ലാറ്റ് പൊളിക്കാൻ രണ്ട് കമ്പനികളെ സാങ്കേതികസമിതി തെരഞ്ഞെടുത്തു. എഡിഫൈസ് എൻജിനീയറിങ്ങും വിജയ് സ്റ്റീൽസുമാണ് കമ്പനികൾ. അതേസമയം, ഫ്ലാറ്റ് പൊളിക്കുന്നതിന് അന്തിമ അനുമതി നഗരസഭ കൗൺസിലിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ നാളെ തന്നെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കമ്പനികളോട് ഫ്ലാറ്റ് പൊളിക്കുന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുത്ത രണ്ട് കമ്പനികൾക്കും മികച്ച നിലവാരമുണ്ട്. ഇത് പരിശോധിച്ച ശേഷമാണ് കമ്പനികളെ തെരഞ്ഞെടുത്തത്. അതേസമയം, ഫ്ലാറ്റ് പൊളിക്കുമ്പോൾ നൂറു മീറ്റർ ചുറ്റളവിൽ വരെ പൊടിപടലങ്ങളുണ്ടാകും.