ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിൽ മാത്രം: മരട് നഗരസഭ സെക്രട്ടറി

അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ നിന്നൊഴിയണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും.

news18
Updated: September 13, 2019, 11:09 AM IST
ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിൽ മാത്രം: മരട് നഗരസഭ സെക്രട്ടറി
മരടിലെ ഫ്ലാറ്റ്
  • News18
  • Last Updated: September 13, 2019, 11:09 AM IST
  • Share this:
കൊച്ചി: സർക്കാരിന്‍റെ നിർദ്ദേശം ഉണ്ടെങ്കിൽ മാത്രമേ മരടിലെ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളൂവെന്ന് മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ. സർക്കാർ നിർദ്ദേശമനുസരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടീസ് നിയമാനുസൃതം അല്ലെന്ന ഫ്ലാറ്റുടമകളുടെ മറുപടി സർക്കാരിന് കൈമാറിയിട്ടുണ്ട്. നോട്ടീസിന് 12 പേരാണ് മറുപടി നൽകിയതെന്നും ആരിഫ് ഖാൻ അറിയിച്ചു.

അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ നിന്നൊഴിയണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും. ഇതിനിടയിലാണ് 12 ഫ്ലാറ്റുടമകൾ ഒഴിപ്പിക്കൽ നോട്ടീസിന് മറുപടി നൽകിയത്. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്നും നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

ഒഴിപ്പിക്കൽ നോട്ടീസിന് മറുപടിയുമായി ഫ്ലാറ്റുടമകൾ; നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും

ഒഴിപ്പിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. നാളെമുതൽ മരട് നഗരസഭക്കു മുന്നിൽ ധർണ്ണ നടത്തുമെന്നും ഫ്ലാറ്റുടമകൾ വ്യക്തമാക്കി. ഫ്ലാറ്റിനു മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങുമെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റുടമകൾ
അറിയിച്ചു.

First published: September 13, 2019, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading