മരട് നഗരസഭാ സെക്രട്ടറിക്കെതിരെ ഭരണസമിതി; മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി

ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറി സ്നേഹിൽ കുമാർ ഇടപെടുന്നില്ലെന്നാണ് പരാതി

news18
Updated: September 28, 2019, 7:28 AM IST
മരട് നഗരസഭാ സെക്രട്ടറിക്കെതിരെ ഭരണസമിതി; മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി
ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറി സ്നേഹിൽ കുമാർ ഇടപെടുന്നില്ലെന്നാണ് പരാതി
  • News18
  • Last Updated: September 28, 2019, 7:28 AM IST
  • Share this:
കൊച്ചി: മരട് നഗരസഭയിലെ പുതിയ സെക്രട്ടറി സ്നേഹിൽ കുമാറിനെതിരെ ഭരണസമിതി. നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. നഗരസഭാ ചെയർപേഴ്‍സൺ ആണ് കത്ത് നൽകിയത്.

മൂന്നു ദിവസം മുൻപാണ് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നൽകി ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിനെ നിയമിച്ചത്. പിന്നാലെ പ്രതിഷേധവുമായി മരട് നഗരസഭാ കൗൺസിലർമാർ രംഗത്തെത്തിയിരുന്നു. നഗരസഭയുടെ ദൈനംദിന കാര്യങ്ങൾ ആര് ചെയ്യണം എന്നതിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാണ്ടിയാണ് സെക്രട്ടറിയുടെ നിയമനത്തെ കൗൺസിലർമാർ എതിർത്തത്. മരട് നഗരസഭാ സെക്രട്ടറിയെ നീക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നും നഗരസഭ കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

Also Read- മരടിലെ ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ മാത്രമേ തനിക്ക് ഏറ്റെടുക്കാൻ കഴിയൂ എന്ന് സ്നേഹിൽ കുമാർ സിംഗ് അറിയിച്ചതായി നഗരസഭ ചെയർപേഴ്സൺ ടി എച്ച് നദീറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്നേഹിൽ കുമാർ സിംഗിന്റെ ഈ നിലപാടും നഗരസഭ അധികൃതരിൽ അനിഷ്ടം ഉണ്ടാക്കിയെന്നാണ് സൂചന.

First published: September 28, 2019, 7:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading