HOME » NEWS » Kerala » MARATHON CONVENTION STARTS FROM FEBRUARY 14 SS

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതൽ; കോവിഡ് മാനദണ്ഡ പ്രകാരം ഒരു സെഷനില്‍ പരമാവധി 200 പേർ

മാരാമണ്‍ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രി. കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിൽ വീഡിയോ കോണ്‍ഫറന്‍സ് നടത്തി

News18 Malayalam
Updated: January 15, 2021, 7:21 PM IST
മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതൽ; കോവിഡ് മാനദണ്ഡ പ്രകാരം ഒരു സെഷനില്‍ പരമാവധി 200 പേർ
മാരാമണ്‍ കണ്‍വന്‍ഷന്‍ (ഫയൽ ചിത്രം)
  • Share this:
മാരാമണ്‍ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രി. കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിൽ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. കോവിഡ് മാനദണ്ഡ പ്രകാരം പുറമേ നടത്തുന്ന പരിപാടികളില്‍ പരമാവധി 200 പേരേ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ആരോഗ്യ വകുപ്പ് പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, കോവിഡ് പ്രോട്ടോക്കോള്‍ പാലനം എന്നിവ പോലീസ് നടത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി പൂര്‍ത്തിയാക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും യാചക നിരോധനം ഏര്‍പ്പെടുത്തും.

Also Read COVID 19 | സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94

പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഫയര്‍ ഫോഴ്സ്, എക്സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ഏകോപിപ്പിക്കും. തിരുവല്ല, കോഴഞ്ചേരി തഹസില്‍ദാര്‍മാരെ കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു.
Published by: user_49
First published: January 15, 2021, 7:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories