നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് മാർച്ച്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

    സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് മാർച്ച്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

    കൂത്താളി പി എച്ച് സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

    News18 Malayalam

    News18 Malayalam

    • Share this:
    കോഴിക്കോട്: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ. സിദ്ദിഖ് വളയംപറമ്പില്‍ , റാഷിദ് കിഴക്കോത്ത് , പേരാമ്പ്ര കുന്നുമ്മല്‍ സൂരജ് എന്നിവരെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്.

    കൂത്താളി പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലേക്ക് മാ‍ർച്ച് നടത്തുകയും ആരോ​ഗ്യകേന്ദ്രം ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതിന് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡി സി സി സെക്രട്ടറി മുനീർ എരവത്ത് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസ്. കൂത്താളി പി എച്ച് സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.
    You may also like:'പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി [NEWS]മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; നാല് ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]
    ആരോ​ഗ്യമന്ത്രി കെകെ ശൈലജയെ കോവിഡ് റാണിയെന്നും നിപ രാജകുമാരിയെന്നും വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ സജീഷ് രം​ഗത്തെത്തിയിരുന്നു. നിപ്പ കാലത്ത് ഗസ്റ്റ് റോളില്‍ പോലും മുല്ലപ്പള്ളി ഇല്ലായിരുന്നെന്നും തന്നെ ഫോണില്‍ വിളിച്ചില്ലെന്നും സജീഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് യൂത്ത് കോൺ​ഗ്രസ് മാ‍ർച്ച് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും  ആരോഗ്യകേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ചിനെ വിമര്‍ശിച്ചിരുന്നു.​
    Published by:Aneesh Anirudhan
    First published:
    )}