ഇന്റർഫേസ് /വാർത്ത /Kerala / COVID 19 | കൊല്ലം ജില്ലയിൽ കടലിലെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു

COVID 19 | കൊല്ലം ജില്ലയിൽ കടലിലെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു

news18

news18

പൂന്തുറയിൽ മത്സ്യത്തൊഴിലാളി പ്രതിഷേധത്തിന് പിന്നാലെ പരമ്പരാഗത മത്സ്യ ന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, സമൂഹ വ്യാപനത്തിന് യാതൊരു ആശങ്കയും ഇല്ലാത്ത കൊല്ലത്ത് എന്തിന് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു എന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്.

കൂടുതൽ വായിക്കുക ...
  • News18
  • 1-MIN READ
  • Last Updated :
  • Share this:

കൊല്ലം: ജില്ലയിൽ കടലിൽ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഹാർബറുകളും ലേലഹാളുകളും പ്രവർത്തിക്കില്ല. ചെറുകിട വിൽപ്പന നടക്കുന്ന സ്ഥലങ്ങളിൽ പോലും ആളുകൾ തിങ്ങി കൂടുന്നതിനാൽ ആണ് ഇത്തരമൊരു നടപടി എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

പൊലീസും ദുരന്തനിവാരണ ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നുണ്ട്. ട്രോളിംഗ് നിരോധനത്തിന് പുറമേ പരമ്പരാഗത മത്സ്യബന്ധനത്തിനു കൂടി വിലക്ക് വരുന്നതോടെ തീരം വറുതിയുടെ പിടിയിലാകും.

You may also like:കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങളുടെ പ്രതിഷേധം [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പുതിയ ഉത്തരവിന് പിന്നാലെ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയാണ്. കൊല്ലത്തെ തീരദേശങ്ങളിൽ വലിയതോതിൽ രോഗം പടരുന്ന സാഹചര്യം ഇല്ല. തിരുവനന്തപുരത്തെ തീരദേശങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് രോഗം മാത്രമാണ് കൊല്ലത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

പൂന്തുറയിൽ മത്സ്യത്തൊഴിലാളി പ്രതിഷേധത്തിന് പിന്നാലെ പരമ്പരാഗത മത്സ്യ ന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, സമൂഹ വ്യാപനത്തിന് യാതൊരു ആശങ്കയും ഇല്ലാത്ത കൊല്ലത്ത് എന്തിന് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു എന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്.

നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ, പോർട്ട് കൊല്ലം തുടങ്ങിയ തുറമുഖങ്ങൾ പൂർണമായി അടച്ചു. അതേസമയം നിർമാണ മേഖലയിൽ അടക്കവും നിയന്ത്രണങ്ങൾ ജില്ല ഭരണകൂടം കൊണ്ടുവന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കുന്നുവെങ്കിൽ ക്വാറന്റീൻ സൗകര്യം തൊഴിലുടമ ഉറപ്പാക്കണം. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിലുടമ തന്നെ നൽകുകയും വേണം.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus