കോഴിക്കോട്: ദല്‍ഹിയില്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ദുരിതക്കാഴ്ചകളാണെവിടെയും. അന്‍പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജീവന്‍ ബാക്കിയായവര്‍ക്ക് ശേഷിച്ച ജീവിതം ചോദ്യച്ചിഹ്നമായി മാറി. ദുരിതം കണ്ടുനില്‍ക്കാതെ മനുഷ്യര്‍ക്ക് അതിജീവനത്തിന് വഴിയൊരുക്കുകയാണ് കോഴിക്കോട് മര്‍ക്കസ് അധികൃതര്‍.
കലാപത്തില്‍ തൊഴില്‍രഹിതരായവര്‍ക്ക് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്യുകയാണ് മര്‍കസ് അധികൃതര്‍. ഇതിന്റെ ആദ്യഘട്ട വിതരണം ജാഫറാബാദില്‍ 15 ഉന്തുവണ്ടികള്‍ നല്‍കി. വിതരണം ജാഫറാബാദ് എം.എല്‍.എ അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു. ധാന്യകിറ്റുകള്‍, പഠനോപകരണനങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും മര്‍കസ് നല്‍കും.
BEST PERFORMING STORIES:Coronavirus Outbreak: 'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ IMA [NEWS]Coronavirus Outbreak LIVE Updates:Coronavirus Outbreak LIVE Updates: പൊതുജനങ്ങളെ ഒഴിവാക്കി വാഗാ അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങ്; ഇറാനിൽ മരണ സംഖ്യ 124 ആയി [NEWS]മാർക്ക് ദാന വിവാദം: കെ.ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ [NEWS]
കലാപത്തിന്റെ ഇരകള്‍ക്ക് 60 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മര്‍കസ് ഭാരവാഹികള്‍ വ്യക്തമാക്കി. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 6 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്നവക്ക് 1 ലക്ഷം രൂപയും നല്‍കും. ദുരിതമായമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇരകളുടെ കണക്കെടുപ്പ് മര്‍കസ് ഡല്‍ഹി ഓഫീസിനു കീഴില്‍ പൂര്‍ത്തിയാക്കി. സീലാംപൂരിലെ വീട് കത്തിനശിച്ച മുഹമ്മദ് മുഷ്താഖിന് ഫണ്ട് കൈമാറി മര്‍കസ് ദല്‍ഹി കോഡിനേറ്റര്‍ നൗശാദ് സഖാഫി ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു.
കലാപത്തില്‍ സര്‍വ്വവും നഷ്ടമായവരെ സാധാരണ ജീവിതത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മര്‍കസ് സജീവമായി ഉണ്ടാവുമെന്ന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും കൗണ്‍സ്ലിംഗ് നല്‍കാനായി മര്‍കസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .
മര്‍കസ് ദല്‍ഹി പ്രതിനിധികളായ മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫല്‍ ഖുദ്റാന്‍, മൗലാന ഖാരി സഗീര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti CAA, CAA, Delhi Violence