നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid19 | ഗുരുവായൂരിൽ വിവാഹങ്ങൾ വെള്ളിയാഴ്ച പുനരാരംഭിക്കുന്നു ; ബുക്കിംഗ് വ്യാഴാഴ്ച മുതൽ

  Covid19 | ഗുരുവായൂരിൽ വിവാഹങ്ങൾ വെള്ളിയാഴ്ച പുനരാരംഭിക്കുന്നു ; ബുക്കിംഗ് വ്യാഴാഴ്ച മുതൽ

  രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം പരമാവധി 40 വിവാഹങ്ങൾ മാത്രം നടത്താനാണ് അനുമതി.

  ഗുരുവായൂർ

  ഗുരുവായൂർ

  • Share this:
  തൃശ്ശൂർ : രോഗ വ്യാപനം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിക്കുന്നു. നാളെ മുതൽ വിവാഹബുക്കിംഗ് ആരംഭിയ്ക്കും . വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ വിവാഹം നടത്താം.

  ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങൾ കണ്ടൈൻമെൻറ് മേഖലകളായി പ്രഖ്യാപിച്ചതോടെ നിർത്തിവച്ച ക്ഷേത്രത്തിലെ വിവാഹങ്ങൾ പുനരാരംഭിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്‌ നിയന്ത്രണങ്ങളോടെയാകും വിവാഹങ്ങൾ. നാളെ മുതൽ ഓൺലൈനായും ക്ഷേത്രം കൗണ്ടറിലൂടെയും വിവാഹം മുൻകൂറായി ബുക്ക് ചെയ്യാം.

  TRENDING:COVID 19 | രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  [NEWS]
  COVD 19 | സംസ്ഥാനത്ത് പുതിയതായി 12 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു
  [NEWS]
  Positive News|മധുബാനി ഫേസ്മാസ്കുകൾ വൈറലായി; ബിഹാറിലെ മധുബാനി കലാകാരൻ കോവിഡ് ദുരിതത്തെ മറികടന്നതിങ്ങനെ
  [NEWS]


  വെള്ളിയാഴ്ച മുതൽ വിവാഹങ്ങൾ നടത്താം. ഒരു വിവാഹപാർട്ടിയിൽ വധൂവരന്മാരും ഫോട്ടോ-വീഡിയോഗ്രാഫർമാരും അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല. രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം പരമാവധി 40 വിവാഹങ്ങൾ മാത്രം നടത്താനാണ് അനുമതി.

  കൊറോണ വ്യാപനം സമ്പന്ധിച്ച് ക്ഷേത്ര ജീവനക്കാരടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ ആരംഭിച്ച ക്ഷേത്രദർശനവും വിവാഹവും നിർത്തിവയ്ക്കാൻ ദേവസ്വം നിർബന്ധിതരായത്. എന്നാൽ രോഗ വ്യാപനം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെയാണ് വിവാഹങ്ങൾ പുനരാരംഭിക്കാൻ ദേവസ്വം തീരുമാനിച്ചത്.

  ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ജൂൺ അഞ്ചിന് വിവാഹങ്ങൾ പുനരാരംഭിച്ചിരുന്നു. കോവിഡ് കേസുകൾ കൂടിയതോടെ ജൂൺ 13 ന് നിർത്തിവച്ചു.
  Published by:Gowthamy GG
  First published:
  )}