HOME /NEWS /Kerala / കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി ശബരിമലയിൽ എത്താതെ മടങ്ങി

കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി ശബരിമലയിൽ എത്താതെ മടങ്ങി

  • Share this:

    ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിൽ എത്തിയ  തിരുവനന്തപുരം സ്വദേശിനി മേരി സ്വീറ്റി മടങ്ങി. ട്രെയിനില്‍ ചെങ്ങന്നൂരില്‍ ഇറങ്ങിയ മേരി സ്വീറ്റിയെ അയ്യപ്പഭക്തര്‍ റെയില്‍വെ സ്റ്റേഷന് സമീപം തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നാലെ ഇവരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

    ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഇവരെ തടഞ്ഞത്. പമ്പയിലേക്കുള്ള ബസില്‍ കയറിയറി ഇരിക്കുന്നതിനിടെയാണ് ഇവരെ ചിലർ തടഞ്ഞത്. കസ്റ്റഡിയിൽ എടുത്ത സ്വീറ്റിയെ പൊലീസ് അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു.

    തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴും മേരി സ്വീറ്റി പമ്പയില്‍ എത്തിയിരുന്നു. എന്നാല്‍ അന്നും  പൊലീസ് ഇവരെ  അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു.

    First published:

    Tags: Bjp, Rahul eswar, Rss, Sabarimala, Supreme court verdict, Women entry