നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഇമാം പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചത് നേർച്ച കാണിക്കാമെന്ന് പറഞ്ഞ്

    ഇമാം പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചത് നേർച്ച കാണിക്കാമെന്ന് പറഞ്ഞ്

    'ആളുകള്‍ സംശയിക്കാതിരിക്കാനാണ് തീര്‍ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജ് തെരഞ്ഞെടുത്തത്'

    • News18
    • Last Updated :
    • Share this:
      കോഴിക്കോട്: പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത പള്ളി ഇമാം പ്ലസ് വൺ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ചത് നേർച്ച കാണിക്കാമെന്ന് പറഞ്ഞാണെന്ന് പൊലീസ്. മടവൂർ സി എം മഖാമിൽ നേർച്ച കാണിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുവന്നത്. കോഴിക്കോട് ഗാന്ധി റോഡ് പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ 47കാരന്‍ അബ്ദുല്‍ ബഷീറാണ് പോക്സോ നിയമപ്രകാരം പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

      മടവൂര്‍ സി എം മഖാമിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശിയായ അബ്ദുല്‍ ബഷീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. മുഖം മറച്ചെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുന്ദമംഗലം പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പീഡനശ്രമം ഉണ്ടായതായി പെണ്‍കുട്ടി തുറന്നു പറഞ്ഞു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തി. പിന്നാലെയായിരുന്നു അറസ്റ്റ്.

      ഇതിനു മുമ്പും അബ്ദുല്‍ ബഷീര്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട്. ആളുകള്‍ സംശയിക്കാതിരിക്കാനാണ് തീര്‍ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജ് തെരഞ്ഞെടുത്തത്. പ്രതിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

      First published: