കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും മോചിപ്പിക്കാൻ കേരള സർക്കാർ മുൻകൈയ്യെടുക്കണമെന്ന ആവശ്യവുമായി അക്കാദമിക് സമൂഹം. അഞ്ഞൂറോളം അധ്യാപകരും വിദ്യാർത്ഥികളുമാണ് ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നത്.
കേസ് എൻഐഎ ഏറ്റെടുത്തതിൽ ആശങ്കയുണ്ട്. യുഎപിഎക്കെതിരെ ഇന്ത്യയിലുടനീളം വിദ്യാർത്ഥികൾ വിമർശക സ്വരം ഉയർത്തുന്ന സന്ദർഭത്തിലാണ് കേരളത്തിൽ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ലഘുലേഖകളും പുസ്തകങ്ങളും കൈവശംവെച്ചെന്നതുൾപ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരിൽ വിദ്യാർത്ഥികളെ തുറങ്കിലടക്കുന്നത് ഫലത്തിൽ എല്ലാത്തരം പ്രതിഷേധങ്ങളേയും നിശബ്ധമാക്കുന്നതിനാണ് വഴിവെക്കുക. വിമർശനത്തിനും പഠനത്തിനുമുള്ള അവകാശം വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്നത് അനീതിയാണെന്നും നിവേദനത്തിൽ പറയുന്നു.
ALSO READ:
'തികച്ചും ഞെട്ടിക്കുന്നത്'; വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതിൽ ദുരൂഹത ആരോപിച്ച് കെജ്രിവാൾജെ.ദേവിക , സുനിൽ .പി.ഇളയിടം , സി.ജെ.ജോർജ്ജ് , ജി.ഉഷാകുമാരി , മിജോ പി.ലൂക്ക് , രവി .കെ.പി ,എസ്.ഇരുദയ രാജൻ ,ജയശീലൻ രാജ് ,സി.എം.മനോജ്കുമാർ , പി.കെ.ശശിധരൻ ,റിതിക ജെയിൻ , ദിനു വെയിൽ , ചന്ദ്രിൽ ഭട്ടാചാര്യ ,വത്സലൻ വാതുശ്ശേരി , കെ.എം.ഷീബ ,എബി കോശി , ദിലീപ് രാജ് , ശ്രീപ്രിയ ആർ , ടി.എസ്.സാജു ,തീർത്ഥ ചാറ്റർജി ,അനിൽകുമാർ പി.വി , ആനി തെരേസ , പി.മോഹനൻ പിള്ള ,ബിച്ചു.എക്സ്.മലയിൽ , ഷംഷാദ് ഹുസെയ്ൻ ,ലക്ഷ്മി എ .കെ , അജിത .കെ ,നജീബ് .പി.എം , വൃന്ദ .വി , രവിച ന്ദ്രൻ കെ.പി ,ഐശ്വര്യ പ്രകാശ് , പ്രവീണ കോടോത്ത് , രേഷ്മ ഭരദ്വാജ് തുടങ്ങി കേരളത്തിലെ വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും അഞ്ഞൂറോളം അധ്യാപകരും വിദ്യാർത്ഥികളുമാണ് നിവേദനത്തിൽ ഒപ്പു വെച്ചിട്ടുള്ളത്.
നിവേദനം ഈ മാസം പന്ത്രണ്ടാം തീയതി അലൻ -താഹ മനുഷ്യാവകാശ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യ മന്ത്രിയ്ക്കു സമർപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.