ആലപ്പുഴ: ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ചെങ്ങന്നൂർ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടർന്ന് പുതുതായി 14 സി പി എം അംഗങ്ങളാണ് പാർട്ടി വിട്ടത്.
ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവൻ അംഗങ്ങളും രാജി നൽകി. രാജി നൽകിയവരിൽ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിർന്ന പാർട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിന് 38 പേർ പാർട്ടി ഏരിയാ ജില്ലാ നേതൃത്വങ്ങൾക്ക് നേരത്തേ രാജി നൽകിയിരുന്നു.
Also Read-ലോക്കൽ സെക്രട്ടറിയുടെ SDPI ബന്ധം; ചെങ്ങന്നൂരിൽ 38 അംഗങ്ങള്‍ സിപിഎമ്മിൽ നിന്ന് രാജിവച്ചു
ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് കൂടുതൽ പ്രവർത്തകരുടെ രാജി എന്നത് ശ്രദ്ധേയം.
സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുയർന്നിരുന്നു. ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് നേരത്തെ രാജിവച്ചവർ ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.