HOME » NEWS » Kerala » MASS RESIGNATION FROM NCP IN KOTTAYAM AND KANNUR SUPPORTING MANI C KAPPAN RV

മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച്‌ എൻസിപിയിൽ കൂട്ടരാജി തുടരുന്നു; കോട്ടയത്തും കണ്ണൂരിലും രാജി

കോട്ടയം ജില്ലയിൽ എൻ സി പിയിൽനിന്ന് ഏഴ്‌ ബ്ലോക്ക് പ്രസിഡന്റുമാരടക്കം നിരവധി പേർ രാജിവെച്ച് മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു. കണ്ണൂർ തളിപ്പറമ്പിൽ എന്‍ സി പി ബ്ലോക്ക് കമ്മറ്റി ഒന്നടങ്കം രാജിവെച്ച് മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു.

News18 Malayalam | news18-malayalam
Updated: February 23, 2021, 8:14 AM IST
മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച്‌ എൻസിപിയിൽ കൂട്ടരാജി തുടരുന്നു; കോട്ടയത്തും കണ്ണൂരിലും രാജി
മാണി സി കാപ്പൻ
  • Share this:
കോട്ടയം: പാർട്ടി വിട്ട മാണി സി കാപ്പൻ എം എൽ എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എൻ സി പിയിൽ കൂട്ടരാജി തുടരുന്നു. കോട്ടയത്തും കണ്ണൂരും പാർട്ടി നേതാക്കൾ രാജിവെച്ച് മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിൽ എൻ സി പിയിൽനിന്ന് ഏഴ്‌ ബ്ലോക്ക് പ്രസിഡന്റുമാരടക്കം നിരവധി പേർ രാജിവെച്ച് മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ഷാജി കുറുമുട്ടം (കോട്ടയം), ബാബു കാലാ (കടുത്തുരുത്തി), ജോഷി പുതുമന (പാലാ), തോമസുകുട്ടി(പൂഞ്ഞാർ), വി ആർ ഗോപാലകൃഷ്ണൻ (പുതുപ്പള്ളി), സുധീർ ശങ്കരമംഗലം (ചങ്ങനാശ്ശേരി), പി എം ഇബ്രാഹിം (കാഞ്ഞിരപ്പള്ളി) എന്നിവരാണ് രാജിവച്ച ബ്ലോക്ക് പ്രസിഡന്റുമാർ.

Also Read- കാപ്പൻ പോയിട്ടും എൻസിപിയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല;  നേതൃയോഗത്തിൽ പരസ്യ പ്രതിഷേധം

സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നീണ്ടൂർ പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം യു ഡി മത്തായി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ (ജില്ലാ വൈസ് പ്രസിഡന്റ്), ബേബി ഈറ്റത്തോട്ട് (ജില്ലാ സെക്രട്ടറി), എൻ വൈ സി ജില്ലാ പ്രസിഡന്റ് താഹ തലനാട്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജ്യോതിലക്ഷ്മി, സംസ്ഥാന സെക്രട്ടറി ശോശാമ്മ എബ്രാഹം, എൻ എൽ സി ജില്ലാ പ്രസിഡന്റ് രാജേഷ് ജോൺ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷിബു കുമരകം (കടുത്തുരുത്തി), ഷാജി മറ്റത്തിൽ (കോട്ടയം), കണ്ണൻ ഇടപ്പാടി (പാലാ), അജയൻ പെരുംചേരിൽ (ചങ്ങനാശ്ശേരി), നാഷണലിസ്റ്റ് കർഷക കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് റോയി നാടുകാണി എന്നിവരും എൻ സി പിയിൽനിന്ന് രാജിവെച്ചു. പാലാ ബ്ലോക്കിൽ മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച് എൻ സി പി വിട്ടു.

Also Read- Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു

കണ്ണൂർ തളിപ്പറമ്പിൽ എന്‍ സി പി ബ്ലോക്ക് കമ്മറ്റി ഒന്നടങ്കം രാജിവെച്ച് മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു. എന്‍ സി പിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കാൻ തീരുമാനിച്ചുവെന്ന് കണ്ണൂര്‍ ജില്ലാ ജനറൽ സെക്രട്ടറിമാരായ മുയ്യം ബാലകൃഷ്ണന്‍, കെ എം രാജിവന്‍, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് സി രാമചന്ദ്രന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് ട്രഷറര്‍ കെ എസ് ഹസന്‍, കലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ സല്‍ജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Published by: Rajesh V
First published: February 23, 2021, 8:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories