• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജോസഫിനെ തഴഞ്ഞതിന് കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ 9 പേര്‍ പാര്‍ട്ടിവിട്ടു

news18
Updated: March 14, 2019, 10:19 AM IST
ജോസഫിനെ തഴഞ്ഞതിന് കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ 9 പേര്‍ പാര്‍ട്ടിവിട്ടു
news18.com
  • News18
  • Last Updated: March 14, 2019, 10:19 AM IST IST
  • Share this:
മാവേലിക്കര: പി.ജെ ജോസഫിന് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം പി മാത്തുണ്ണി ഉള്‍പ്പെടെ ഒന്‍പത് നേതാക്കള്‍ പാര്‍ട്ടിയില്‍നിന്നും രാജി വച്ചു. ജോസ് കെ മാണിയുടെ ഏകാധിപത്യ പ്രവര്‍ത്തനത്തിലും പക്വതയില്ലാത്ത രാഷ്ട്രീയ തീരുമാനത്തിലും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിനോട് കാണിച്ച അനീതിയിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് മാത്തുണ്ണി അറിയിച്ചു.

തഴക്കര മണ്ഡലം പ്രസിഡന്റ് സി ജിബോയ്, മണ്ഡലം വൈസ് പ്രസിഡന്റ് സി കൃഷ്ണപിള്ള, മാവേലിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജേക്കബ് ദാനിയേല്‍, തഴക്കര മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ പി ഈശോ, മാത്യു പി മാമന്‍, സാം മാത്യു, ട്രഷറര്‍ സി ജേക്കബ്, ദളിത് കോണ്‍ഗ്രസ് (എം) തഴക്കര മണ്ഡലം പ്രസിഡന്റ് എം കെ ഗോപാലന്‍ എന്നിവരാണ് മാത്തുണ്ണിക്കൊപ്പം രാജിവച്ചത്.

Also Read വോട്ടര്‍മാരെ ബോധവത്കരിക്കണമെന്ന് മോദി; അംഗീകാരമായി കരുതി ഏറ്റെടുക്കുന്നെന്ന് മോഹന്‍ലാല്‍

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മാത്തുണ്ണി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗമായും മാവേലിക്കര ഭദ്രാസന പ്രഥമ കൗണ്‍സിലംഗമായും മാത്തുണ്ണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍