News18 MalayalamNews18 Malayalam
|
news18
Updated: January 9, 2021, 12:24 PM IST
ബീരാന് കോയ
- News18
- Last Updated:
January 9, 2021, 12:24 PM IST
കോഴിക്കോട്: പുതിയറ സബ് ജയിലില്‍ തൂങ്ങിമരിച്ച ബീരാന് കോയയുടെ പേരിലുള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി ഭാര്യ ഷഹര്‍ബാനു ആണ് രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി ജി പി, ജില്ലാ കളക്ടര്‍, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്കി.
പന്തീരാങ്കാവ് പൊലീസ് ശരിയായ അന്വേഷണം നടത്താതെ ധൃതി പിടിച്ച് കേസെടുത്ത സംഭവത്തിലും തൂങ്ങി മരിച്ച സംഭവത്തിലും ദൂരുഹത ഉണ്ടെന്നാണ് ഭാര്യയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.
You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS]സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ റിമാൻഡ് പ്രതി കിണ്ണാശ്ശേരി കുറ്റിയില്‍ത്താഴം കരിമ്പൊയിലില്‍ ബീരാന് കോയ (61) ബുധനാഴ്ച്ച പുലര്‍ച്ചെ 2.20നാണ് സബ് ജയിലില്‍ തൂങ്ങി മരിച്ചത്. പൊതുസ്ഥലത്തെ മദ്യപാനവും മറ്റ് ലഹരി ഉപയോഗവും ചോദ്യം ചെയ്തതിന്റെ പേരില്‍ ഇതില്‍ ശത്രുതയുള്ള ചിലര്‍ തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം കള്ളപരാതി നല്‍കിയതാണെന്ന് ഭാര്യ പരാതിയില്‍ പറയുന്നു.
തടവുകാരന് ജയിലില്‍ തൂങ്ങി മരിക്കാന്‍ ഇടയായ സംഭവത്തില്‍ ജയില്‍ ജീവനക്കാർക്ക് എതിരെ കൂടുതല്‍ ശിക്ഷാനടപടികള്‍ എടുക്കുവാനാണ് ജയില്‍ ഡി ജി പി ഋഷിരാജ് സിങ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജയിലില്‍ നിലവിലുള്ള 15 പേരെ സ്ഥലം മാറ്റുവാനാണ് നീക്കം.
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ എന്നിവരെയാണ് മാറ്റാന്‍ തീരുമാനം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിറ്റന്റ് പ്രിസണ്‍ ഓഫീസര്‍ മനോജിനെ സംഭവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തിരുന്നു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കലേഷിനെ ചീമേനിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നടപടിക്ക് ജയില്‍ വകുപ്പ് ഒരുങ്ങുന്നത്.
Published by:
Joys Joy
First published:
January 9, 2021, 12:11 PM IST