നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വകാര്യ ആശുപത്രികളില്‍ സ്റ്റൈപെന്‍ഡിന്റെ പേരില്‍ വന്‍ ചൂഷണം; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

  സ്വകാര്യ ആശുപത്രികളില്‍ സ്റ്റൈപെന്‍ഡിന്റെ പേരില്‍ വന്‍ ചൂഷണം; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

  25000 രൂപ സ്‌റ്റൈപെന്‍ഡ് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നില നില്‍ക്കെ 1500 മുതല്‍ തുച്ഛമായ തുകയാണ് ഇവര്‍ക്ക് നല്‍കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളോട് മാനേജ്‌മെന്റ് കാണിക്കുന്നത് കടുത്ത അനീതി. 25000 രൂപ സ്‌റ്റൈപെന്‍ഡ് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നില നില്‍ക്കെ 1500 മുതല്‍ തുച്ഛമായ തുകയാണ് ഇവര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ 5 വര്‍ഷക്കാലമായി പല തവണ ഗവണ്മെന്റ് സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

   2016 ജനുവരിയില്‍ സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഗവണ്മെന്റ് കോളേജില്‍ നല്‍കി വരുന്ന അതെ സ്‌റ്റൈപെന്‍ഡ് തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഹൗസ്‌ സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്ന നിയമമുണ്ട്. എന്നാല്‍ അത് നടപ്പിലാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഒന്നും ഇത് വരെ സ്വീകരിച്ചിട്ടില്ല.   പല കോളേജുകളിലും വ്യത്യസ്ത തുകയാണ് സ്റ്റൈപ്പെന്റായി ലഭിക്കുന്നത്. 25,000 രൂപ ലഭിക്കേണ്ടിടത്ത് 6000 രൂപ മുതല്‍ 7000 രൂപ വരെയാണ് 20 കോളേജുകളിലായി ലഭിക്കുന്നത്. 1500 രൂപ മുതല്‍ നല്‍കുന്ന കോളേജുകളും ഉണ്ട്.   കോവിഡ് സമയമായതിനാല്‍ ഹൗസ് സര്‍ജന്‍മാരുടെ ജോലി ഭാരവും വര്‍ദ്ധിക്കുകയാണ്. 48 മണിക്കൂര്‍ വരേയും തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എടുക്കുന്ന ഡ്യൂട്ടിക് അനുസരിച്ചുള്ള അര്‍ഹതപ്പെട്ട ശമ്പളം മാത്രമാണ് ആവശ്യപ്പെടുന്നത് എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

   ഈ സാഹചര്യത്തില്‍ അടിയന്തരമായി സ്‌റ്റൈപെന്‍ഡ് ഏകീകരിക്കാനും യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള സ്‌റ്റൈപെന്‍ഡ് തുകയായ 25,000 രൂപ ലഭിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പരാതി വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിലും നല്‍കിയിരുന്നു. എന്നാല്‍ മറുപടിയൊന്നും ഇത് വരെ ലഭിച്ചിട്ടില്ല.   സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പൊതുവായ പ്രശ്‌നമാണിതെന്നും അത് കൊണ്ട് തന്നെ സര്‍ക്കാരിന് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

   കുറച്ചു നാളുകള്‍ക്കു മുന്‍പ് പി. ജി വിദ്യാര്‍ത്ഥികള്‍ ഇതുമായി ബന്ധപ്പെട്ട് സമരത്തിനായി ഇറങ്ങുകയും ഇതേ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. യു. ജി വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംയുക്തമായാണ് ചെയ്തിരുന്നതെങ്കിലും അന്ന് യു. ജി ഇന്റേണ്‍സിന്റെ ആവശ്യം തഴയപെട്ടു.

   പിന്നീട് ഗവണ്‍മെന്റ് കോളേജുകളില്‍ പഠിക്കുന്ന പി. ജി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അതെ സ്‌റ്റൈപെന്‍ഡ് തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പിജി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ എന്ത് കൊണ്ട് യു ജി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാകുന്നില്ല എന്നും അവര്‍ ചോദിക്കുന്നു. തുല്യമായ സ്‌റ്റൈപെന്‍ഡ് നല്‍കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മാനേജ്‌മെന്റ് ഇത് വക വെക്കാറില്ല. രോഗികളുടെ എണ്ണം വരുമാനം എന്നിവ നോക്കി സ്‌റ്റൈപെന്‍ഡ് തങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് മെഡിക്കല്‍ കോളേജുകള്‍ പറയുന്നത്.

   തങ്ങളെ ചൂഷണം ചെയ്യുമോയെന്ന് ഭയന്നു പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്‌റ്റൈപെന്‍ഡ് കൊണ്ട് അടിസ്ഥാനമായ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. അത് കൊണ്ട് തന്നെ ഗവണ്മെന്റ് ഭാഗത്തു നിന്ന് അടിയന്തരമായി നടപടി ഉണ്ടാവേണ്ടതും അത്യാവശ്യമാണ്.
   Published by:Karthika M
   First published:
   )}