നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടൂളിയിലെ തണ്ണീർത്തടങ്ങൾക്ക് മരണമണി; ചതുപ്പുകൾ വ്യാപകമായി നികത്തുന്നു

  കോട്ടൂളിയിലെ തണ്ണീർത്തടങ്ങൾക്ക് മരണമണി; ചതുപ്പുകൾ വ്യാപകമായി നികത്തുന്നു

  ചതുപ്പിൽ ലോഡ് കണക്കിന് ക്വാറി അവശിഷ്ടങ്ങൾ തള്ളിയ നിലയിലാണ്

  കോട്ടൂളി

  കോട്ടൂളി

  • Share this:
  കോഴിക്കോട്:  കോട്ടൂളി പറയഞ്ചേരിയിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താൻ നീക്കം. ചതുപ്പിൽ ലോഡ് കണക്കിന് ക്വാറി അവശിഷ്ടങ്ങൾ തള്ളിയ നിലയിലാണ്. എസ്കവേറ്ററും ലോറിയും റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു. കോട്ടൂളി വില്ലേജിൽ മൂന്നേക്കറോളം വരുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്താനാണ് നീക്കം നടക്കുന്നത്.

  ഇന്നലെ രാത്രിയിൽ ലോഡ് കണക്കിന് ക്വാറി അവശിഷ്ടങ്ങൾ അരയിടത്തുപാലം പറയഞ്ചേരി ചതുപ്പിൽ തള്ളിയിരുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തി മണ്ണിവിടെ കൊണ്ടുവന്ന് തള്ളുന്നു. നികത്താൻ ഉപയോഗിച്ച എസ്കവേറ്ററും ലോറിയും റവന്യൂ വകുപ്പ് കസ്റ്ററ്റഡിയിലെടുത്തു. ഡാറ്റാ ബാങ്കിലുൾപ്പെട്ട തണ്ണീർത്തടമായതിനാൽ തരം മാറ്റാൻ അനുമതി നിഷേധിച്ച സ്ഥലമാണ്. കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിച്ച ശേഷമാണ് മണ്ണിട്ട് നികത്തൽ. കോഴിക്കോട് നഗരത്തിലെ പ്രധാന ജലസംഭരണ പ്രദേശമാണ് കോട്ടൂളി തണ്ണീർത്തടം.

  വയലുകളെല്ലാം നികത്തി ആകാശംമുട്ടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഓരോ ദിവസം ചെല്ലുംതോറും കുടിക്കാന്‍ വെള്ളമില്ലാതെ ജലക്ഷാമം ഏറെ രൂക്ഷമായിതീര്‍ന്നിട്ടും തണ്ണീര്‍ത്തടങ്ങളൊക്കയും ദിനംതോറും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.

  കോട്ടൂളി തണ്ണീര്‍ത്തടം നാശത്തിന്‍റെ വക്കിലെത്തിയിരിക്കുകയാണ്. മണ്ണിട്ടു നികത്തുന്നതിനു പുറമെ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സരോവരം ബയോപാര്‍ക്കിനു സമീപമുള്ള കണ്ടല്‍ക്കാടുകളാണ് നശിപ്പിക്കുന്നത്. നിലവില്‍ തണ്ണീര്‍ത്തടത്തിനു സമീപം നിര്‍മ്മാണ പ്രവൃത്തി നടക്കുന്നുണ്ട്. അതിനായുള്ള മണ്ണാണ് നികത്താന്‍ ഉപയോഗിക്കുന്നത്. തണ്ണീര്‍ത്തടം നികത്തുന്നതില്‍ നേരത്തെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

  നിലവില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് തണ്ണീര്‍ത്തടം നികത്തുന്നത് നിര്‍ത്തിവെക്കാനും തള്ളിയ മണ്ണ് നീക്കം ചെയ്യാനും നടപടിയെടുക്കണെമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക സംരക്ഷണത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. ജലശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, തീരസംരക്ഷണം തുടങ്ങി നിരവധിയാണ് തണ്ണീര്‍ത്തടങ്ങളുടെ ധര്‍മ്മം. ജൈവവൈവിധ്യം കൊണ്ടും അപൂര്‍വ്വമായ സമ്പന്നമായ തണ്ണീര്‍ത്തടം നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പട്ടികയില്‍ പെട്ട രാജ്യത്തെ 28 തണ്ണീര്‍തടങ്ങളില്‍ ഒന്നാണ് കോഴിക്കോട് കോട്ടൂളി തണ്ണീര്‍ത്തടം. സരോവരം ബയോ പാര്‍ക്ക് കൂടി ഉള്‍പ്പെടുന്ന കോട്ടൂളി തണ്ണീര്‍തടത്തിന്റെ ആകെ വിസ്തൃതി 242 ഏക്കറോളം വരും. ഇതില്‍ 98 ഏക്കര്‍ മാത്രമാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളത്.

  സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ച പ്രദേശങ്ങളാണ് വ്യാപകമായി നികത്തിയത്. പ്രദേശത്തെ തണ്ണീര്‍ത്തടം മുഴുവന്‍ സര്‍ക്കാര്‍‌ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ചിട്ടുണ്ട്. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.

  തണ്ണീർത്തടത്തിന് അനുയോജ്യമായ തൈകൾ നടണം. നേരത്തേ ഇവിടെ സാമൂഹിക വനവത്‌കരണ വിഭാഗത്തിന്റെ സഹായത്തോടെ ചെടികൾ നട്ടിരുന്നു. നിലവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഫണ്ടിനെക്കുറിച്ച് അന്തിമതീരുമാനമായിട്ടില്ല. സ്കൂളുകളുടെ സഹായത്തോടെ ചെടികൾ നടാനും ആലോചിച്ചിരുന്നു. എന്നാൽ, കൊറോണയായതോടെ അത് നടപ്പായില്ല.

  തണ്ണീർത്തടത്തിന്റെ പ്രത്യേകതകളും നിലവിലുള്ള സാഹചര്യവും മനസ്സലാക്കിയാണ് പദ്ധതി തയ്യാറാക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുക. ഇതിനിടെയാണ് മണ്ണിട്ട് നികത്തൽ തുടരുന്നത്.
  Published by:user_57
  First published:
  )}