നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്ത് ട്രെയിനുകൾ കേന്ദ്രീകരിച്ച് വൻ കൊള്ളസംഘം; 10 ദിവസത്തിനിടയിൽ നടന്നത് ലക്ഷങ്ങളുടെ കവർച്ച

    സംസ്ഥാനത്ത് ട്രെയിനുകൾ കേന്ദ്രീകരിച്ച് വൻ കൊള്ളസംഘം; 10 ദിവസത്തിനിടയിൽ നടന്നത് ലക്ഷങ്ങളുടെ കവർച്ച

    സുരക്ഷ ഒരുക്കുന്നതിൽ റെയിവേയുടെ വീഴ്ച്ചയാണ് കൊള്ളയടി വ്യാപകമാകുന്നതിന്റെ കാരണമെന്നാണ് പ്രധാന ആരോപണം.

     സംസ്ഥാനത്ത് ട്രെയിനുകൾ കേന്ദ്രീകരിച്ച് വൻ കൊള്ളസംഘം

    സംസ്ഥാനത്ത് ട്രെയിനുകൾ കേന്ദ്രീകരിച്ച് വൻ കൊള്ളസംഘം

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിനുകൾ കേന്ദ്രീകരിച്ച് വൻ കൊള്ളയടി സംഘം. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം രണ്ട് വലിയ മോഷണങ്ങളാണ് ട്രെയിനിൽ നടന്നത്. രണ്ട് ട്രെയിനുകളിലായി യാത്രക്കാരെ കൊള്ളയടിച്ച്  കവർന്നത് 14 ലക്ഷം രൂപയുടെ സ്വർണ്ണവും വജ്രാഭരണവുമാണ്.

    ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നടന്ന മോഷണത്തിൽ ചെന്നൈ സ്വദേശി പൊന്നുമാരന്റെ 10 ലക്ഷം രൂപയുടെ ആഭരണവും മലബാർ എക്സ്പ്രസിൽ കാഞ്ഞങ്ങാട് സ്വദേശി അനിരുദ്ധിന്റെ 4 ലക്ഷം രൂപയുടെ  ആഭരണങ്ങളുമാണ് കൊള്ളയടിക്കപ്പെട്ടത്.

    ALSO READ: കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം നാളെ

    ഇക്കഴിഞ്ഞ മൂന്നാം തീയതി അമൃത എക്സ്പ്രസിൽ നിന്നും 6 പവൻ സ്വർണവും, 40,000 രൂപയും കൊള്ളയടിച്ചു. ഇതേ ദിവസം കോട്ടയത്ത് ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നും 50,000 രൂപയുടെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. ജനുവരി നാലിന് ശബരി എക്സ്പ്രസിൽ നടന്ന മോഷണത്തിൽ 80,000 ത്തോളം രൂപ അപഹരിക്കപ്പെട്ടു.

    ഇനിയുമുണ്ട് ചെറിയ മോഷണങ്ങൾ വേറെയും. ഇതിൽ ഒന്നോ രണ്ടോ കേസുകളിൽ ഒഴികെ പ്രതികളെ പിടികൂടിയില്ല. മൊബൈൽ മോഷ്ടിച്ച കേസിൽ യാത്രക്കാർ തന്നെയാണ് പ്രതികളെ പിടിച്ച് പൊലീസിൽ എൽപ്പിച്ചത്. സുരക്ഷ ഒരുക്കുന്നതിൽ റെയിവേയുടെ വീഴ്ച്ചയാണ് കൊള്ളയടി വ്യാപകമാകുന്നതിന്റെ കാരണമെന്ന ആക്ഷേപവും ശക്തമാണ്

    മോഷണങ്ങളിൽ യാത്രക്കാർ പരാതി നൽകാറുണ്ടെങ്കിലും കാര്യമായ അന്വേഷണം നടക്കാറില്ല. ഇതാണ് മോഷ്ടാക്കളുടെ സ്വര്യവിഹാരത്തിന് വഴി ഒരുക്കുന്നത്.
    Published by:Naseeba TC
    First published:
    )}