നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈറ്റിലയിലെ കുരുക്ക് അഴിക്കാൻ മാസ്റ്റർ പ്ലാൻ; തയ്യാറാകുന്നത് 20 വർഷത്തേക്ക് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ

  വൈറ്റിലയിലെ കുരുക്ക് അഴിക്കാൻ മാസ്റ്റർ പ്ലാൻ; തയ്യാറാകുന്നത് 20 വർഷത്തേക്ക് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ

  ശാസ്ത്രീയമായി പഠനം നടത്തി പരിഹാരം കണ്ടെത്തുന്നതിനാണ് തീരുമാനം. 2019ല്‍ പൊതുമരാമത്ത് നാഷണല്‍ ഹൈവേ വിഭാഗം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാവും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.

  traffic

  traffic

  • News18
  • Last Updated :
  • Share this:
  എറണാകുളം: വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. 20 വർഷത്തേക്ക് ഗതാഗത പ്രശ്നം  ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എറണാകുളത്ത് ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

  എൻ എച്ച്, എൻ എച്ച് എ ഐ, ട്രാഫിക്ക് വിംഗ് എന്നി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനു ചുമതല നൽകിയിരിക്കുന്നത്. ഇവർ വൈറ്റിലയിൽ എത്തി പരിശോധന നടത്തും. ട്രാഫിക് സിസ്റ്റത്തിലും എന്ത് നടപടി സ്വീകരിക്കണമെന്ന് പരിശോധിക്കും. ആവശ്യമെങ്കിൽ സ്ഥലം ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

  ശാസ്ത്രീയമായി പഠനം നടത്തി പരിഹാരം കണ്ടെത്തുന്നതിനാണ് തീരുമാനം. 2019ല്‍ പൊതുമരാമത്ത് നാഷണല്‍ ഹൈവേ വിഭാഗം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാവും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.

  കൊല്ലത്ത് യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

  കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷൻ ആണ് വൈറ്റില. ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്നായിരുന്നു ഇതിനൊരു പരിഹാരമെന്ന നിലയിൽ മേൽപ്പാലം നിർമ്മിച്ചത്. എന്നാൽ, വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പൂർണമായ പരിഹാരം ആയിരുന്നില്ല. സിഗ്നൽ സിസ്റ്റത്തിലെ അപാകതയും പാലത്തിനടിയിലെ റോഡുകൾക്ക് വീതി കുറഞ്ഞതുമാണ് ഗതാഗത തടസ്സത്തിന് പ്രധാനപ്പെട്ട കാരണം.

  സ്വർണക്കടത്ത് | CPM കണ്ണൂർ ജില്ല സെക്രട്ടറിക്ക് പലതും അറിയാം; എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രൻ

  ഇതുമൂലം പാലത്തിന് അടിയിലൂടെ പോകുന്ന വാഹനങ്ങൾ ഏറെനേരം ഇപ്പോഴും കാത്തു കിടക്കേണ്ടി വരുന്നുണ്ട്. തൊടുപുഴ, കോട്ടയം, പിറവം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് ഏറെ കഷ്ടപ്പെടുന്നത്. വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ഇപ്പോഴും നിരവധി പൊലീസുകാരാണ് കാത്ത് നിൽക്കേണ്ടി വരുന്നത്.

  കോവിഡ് രണ്ടാം തരംഗം; 60 വയസിന് താഴെ മരണ നിരക്ക് ഉയർന്നു
  ; ആദ്യ തരംഗത്തെക്കാൾ മരണം ഇരട്ടിയിലേക്ക്

  കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമായി നാല് പാലങ്ങളാണ് നിർമ്മിച്ചത്. വൈറ്റില, കുണ്ടന്നൂർ, ഇടപ്പള്ളി, പാലാരിവട്ടം എന്നിവയായിരുന്നു ഈ പാലങ്ങൾ. 86.34 കോടി മുടക്കി ആയിരുന്നു വൈറ്റില പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കിഫ്ബി വഴി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ പാലം നിർമ്മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
  Published by:Joys Joy
  First published:
  )}