കൊച്ചി: മുവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കാരായ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്നാടന് എംഎല്‍എ. അധികൃതരുമായി സംസാരിച്ച് വായ്പ ബാധ്യത തീര്‍ക്കാനുള്ള പണം നല്‍കുമെന്നും വീടിന്റെ ആധാരം തിരികെവാങ്ങി ആ മക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യകത്മാക്കി.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതൊരു സാധാരണ സംഭവമായി നാട്ടില്‍ മാറിയിരിക്കുകയാണെന്നും എം.എല്‍.എ. ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്ത്തകന് വിളിച്ചതനുസരിച്ചാണ് പായിപ്രയിലെ വീട്ടിലെത്തുന്നത്. വീട് ജപ്തി ചെയ്തത് കാരണം നാലുകുട്ടികള്‍ വീടിന്റെ പുറത്തുനില്ക്കുകയാണെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറയുന്നു.
ഹൃദ്രോഗിയായ അച്ഛനെ രക്തം ഛര്‍ദിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയായിരുന്നു. ആശുപത്രിയില്‍ കൂടെ നില്‍ക്കുന്നത് അമ്മയായിരുന്നെന്നും അറിയാന്‍ കഴിഞ്ഞതെന്ന് വീഡിയോയില്‍ പറയുന്നു. ജപ്തി നടക്കുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ലെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. അത് കേട്ടതോടെ ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്ന് അവരോട് പറഞ്ഞു. ജപ്തി നടപടിയ്ക്ക അതിന്റേതായ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ടെന്നും ഉടന്‍ തന്നെ പായിപ്രയിലേക്ക് തിരിച്ചെന്നും മാത്യു കുഴല്നാടന് പറയുന്നു.
'പഞ്ചായത്ത് നല്കിയ സ്ഥലത്താണ് വീട് വെച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയായിരുന്നു വായ്പ. അതൊരു ദളിത് കുടുംബമാണ്. ഗൃഹനാഥനായ അജേഷ് ഫൊട്ടോഗ്രാഫറായിരുന്നു. നാല് കുട്ടികളാണ് വീട്ടിലുള്ളത്. വീടിന് പുറകില്‍ വാതിലുണ്ടായിരുന്നില്ല. അടച്ചുറപ്പില്ലാത്ത വീടായിരുന്നു. എന്നാല്‍ ബാങ്കുകാര് വാതില്‍ കൊണ്ടുവന്ന് ഘടിപ്പിച്ചു. അതിനുശേഷം കുട്ടികളെ പുറത്താക്കി വീട് പൂട്ടുകയായിരുന്നു' അദ്ദേഹം പറയുന്നു.
ബാങ്കുകാര് ചെയ്തതെല്ലാം നിയമവിരുദ്ധമായ നടപടികളാണെന്ന് ബോധ്യപ്പെട്ടിരുന്നെന്നും അപ്പോള്‍തന്നെ ബാങ്കുകാരുമായി ബന്ധപ്പെട്ടെന്നും എംഎല്‍എ പറയുന്നു. ഉടന്‍ അവിടേക്ക് വരാമെന്നായിരുന്നു ബാങ്കുകാരുടെ മറുപടി. 15 മിനിറ്റ് കൊണ്ട് മൂവാറ്റുപുഴയില്‍നിന്ന് പായിപ്രയില്‍ എത്താം. അവര്‍ വരാമെന്ന് പറഞ്ഞതിനാല്‍ ഒരു മണിക്കൂര്‍ അവര്‍ക്ക് സമയം നല്കി. എന്നാല്‍ രാത്രി എട്ടരയായിട്ടും ബാങ്കുകാര് വന്നില്ല.
ഇനി കാത്തുനില്ക്കാനാവില്ലെന്നും പോലീസിനോട് പറഞ്ഞു. എന്തെങ്കിലും കേസെടുക്കുകയാണെങ്കില്‍ എന്നെ മാത്രം പ്രതിയാക്കി കേസെടുക്കാമെന്നും പോലീസുകാരോടും ബാങ്കുകാരോടും പറഞ്ഞു. അതിനുശേഷമാണ് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനകത്ത് കയറ്റിയതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.