തിരുവനന്തപുരം: ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ മാത്യു കുഴൽ നാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗമാണ് സഭാ രേഖകളിൽ ഒഴിവാക്കിയത്.
സ്വപ്നാ സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന് പരാമർശവും സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടി.
Also Read- ലൈഫ് മിഷൻ കേസിലെ വാട്സ്ആപ്പ് ചാറ്റുകൾ മാത്യു കുഴൽനാടൻ വായിച്ചു; നിയമസഭയിൽ പൊട്ടിത്തെറിയും ബഹളവും
കഴിഞ്ഞ ദിവസം, ലൈഫ് മിഷൻ കോഴ ഇടപാടിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് നാടകീയ സംഭവങ്ങള്‍ സഭയിലുണ്ടായത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു.
Also Read- സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച്ച നടത്തിയോ എന്ന് മാത്യു കുഴൽനാടൻ; എല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി
പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക്പോരുമുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.