നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അഭിമന്യുവിന്‍റെ വാർഡിൽ പോലും BJPയെ CPM പിന്തുണച്ചു; BJPയെ വളര്‍ത്തുക എന്നത് CPMന്‍റെ രഹസ്യ അജന്‍ഡ': മാത്യു കുഴല്‍നാടന്‍

  'അഭിമന്യുവിന്‍റെ വാർഡിൽ പോലും BJPയെ CPM പിന്തുണച്ചു; BJPയെ വളര്‍ത്തുക എന്നത് CPMന്‍റെ രഹസ്യ അജന്‍ഡ': മാത്യു കുഴല്‍നാടന്‍

  പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്കു പോലും സിപിഎം വോട്ട് ചെയ്യാതെ ബിജെപിയെ സഹായിച്ചെന്നും മാത്യു കുഴൽനാടൻ

  mathew kuzhalnadan

  mathew kuzhalnadan

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കേരളത്തിലുടനീളം സിപിഎം വർഗീയ കക്ഷികൾക്ക് വോട്ടു മറിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. പല മേഖലകളിലെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ സിപിഎം- ബിജെപി, എസ്ഡിപിഐ തുടങ്ങിയ കക്ഷികളുമായി നടത്തിയ ആസൂത്രിത നീക്കു പോക്ക് മനസിലാകും.

   തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ കൂടിയായ മാത്യു കുഴൽനാടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യകേരളത്തിലാണ് ഇത്തരത്തില്‍ വ്യാപകമായ രഹസ്യധാരണ ബിജെപിയുമായി ഉണ്ടാക്കിയത്.

   കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് 1000 വാര്‍ഡുകളില്‍ നടത്തിയ Random Data Analysis-ൽ കേരളത്തിലെ നൂറോളം വാര്‍ഡുകളില്‍ സിപിഎമ്മിന് രണ്ടക്ക വോട്ടുകളാണുള്ളതെന്ന് മാത്യു ചൂണ്ടിക്കാട്ടി. നിരവധിയിടങ്ങളില്‍ കോൺഗ്രസിനെ പരാജയപ്പെടുത്താൻ പരോക്ഷമായി സിപിഎം ബിജെപിക്ക് വോട്ടുമറിച്ചു.

   Also Read 'ഗ്രൂപ്പ് തീരുമാനം മാറ്റിവയ്ക്കണം; ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയാണ് മത്സരിക്കേണ്ടത്'; നേതൃത്വത്തിനെതിരെ ഷാഫി പറമ്പില്‍

   ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്താണ് ഇതില്‍ ഏറ്റവും വലിയ ഉദാഹരണം. അവിടെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് എല്‍ഡിഎഫിനെ പിന്തുണച്ചു. എന്നാല്‍, ആ പിന്തുണ സ്വീകരിക്കാതെ രാജിവച്ച് പിന്മാറുകയാണ് സിപിഎം ചെയ്തത്. എന്നാല്‍, ഈ പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും സിപിഎം ബിജെപിയുമായി ധാരണയിലായിരുന്നു എന്നത് തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധിച്ചാല്‍ മനസിലാകും.

   പഞ്ചായത്ത് ഓഫീസ് വാര്‍ഡില്‍ ബിജെപി വിജയിച്ചപ്പോള്‍ അവിടെ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായ മത്സരിച്ചയാള്‍ക്ക് ലഭിച്ചത് കേവലം അഞ്ച് വോട്ടാണ്. അതുപോലെ വനവാതുക്കര വാര്‍ഡില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിട്ട സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 57 വോട്ട് മാത്രമാണ്. ഇവിടെയും വിജയം ബിജെപി വിജയിച്ചു, കോണ്‍ഗ്രസ് രണ്ടാമതും. ഉമയാറ്റുകര വാര്‍ഡില്‍ ഒത്തുകളി നടത്തിയിട്ടും യുഡിഎഫിനെ പരാജയപ്പെടുത്താനായില്ല. തിരുവന്‍വണ്ടൂര്‍ ഈസ്റ്റ് വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 13 വോട്ട് മാത്രമാണ്. ഇവിടെയും കോണ്‍ഗ്രസ് എല്ലാ അവിശുദ്ധ കൂട്ടുകെട്ടും അതിജീവിച്ചു.

   വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താനെന്നു പറയുകയും വ്യാപകമായി ബിജെപിക്കു കുടപിടിക്കുകയുമാണ് സിപിഎം ചെയ്തത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്കു പോലും സിപിഎം വോട്ട് ചെയ്യാതെ ബിജെപി യെ സഹായിച്ചു എന്നതാണ് വസ്തുത. ബിജെപിയെ വളര്‍ത്തുക എന്നത് സിപിഎമ്മിന്റെ രഹസ്യ അജന്‍ഡയാണ്. ആലപ്പുഴ ജില്ലയില്‍ വ്യാപകമായിട്ടാണ് ഇത്തരത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുള്ളത്.

   പത്തനംതിട്ട, തിരുവന്തപുരം എന്നീ ജില്ലകളിലെ പല മേഖലകളിലും പരസ്പരം കൂട്ടുകൂടിയാണ് ഇരുവരും മത്സരിച്ചത്. മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റാതിരിക്കാന്‍ ബിജെപിക്ക് വോട്ട് മറിച്ചുകൊടുത്തു. മഹാരാജാസ് കോളജിൽ എസ്ഡിപിഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവായ അഭിമന്യുവിൻ്റെ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ സിപിഎം ബിജെപിക്ക് വോട്ടു മറിച്ചു. അഭിമന്യുവിൻ്റെ വാർഡിൽ പോലും കോൺഗ്രസിനെ മാറ്റി നിർത്താൻ ബിജെപി യെയാണ് സിപിഎം പിന്തുണച്ചത്.- മാത്യു വെളിപ്പെടുത്തി.

   തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നെന്നും കോൺഗ്രസ് ഇല്ലാതായെന്നുമുള്ള ആസൂത്രിത പ്രചരണം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം നടത്തുകയാണ്. ഇതിൻ്റെ യഥാർഥ്യം പരിശോധിച്ചാൽ കണക്കുകൾ വ്യത്യസ്തമാണെന്ന് കാണാൻ കഴിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പത്തായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നീ പ്രാഥമിക വോട്ടുകൾ പരിശോധിച്ചാൽ യു ഡി എഫിനാണ് മേൽക്കൈ എന്നു മനസിലാകും. യുഡിഎഫ്, എൽഡിഎഫ് സ്വതന്ത്രരുടെ ഫലം കൂടി പരിശോധിക്കുമ്പോഴാണ് ഇത് മനസിലാകുന്നത്.

   ഇതാണ് കണക്കുകളെന്നിരിക്കെയാണ് സിപിഎം വ്യാജ പ്രചരണം നടത്തുന്നത്. സീറ്റുകളുടെ എണ്ണം പരിശോധിച്ചാൽ മേൽക്കൈ എൽഡിഎഫിനാണ്. കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ സിപിഎം, ബിജെപി, എസ്ഡിപിഐ പോലുള്ള വർഗീയ കക്ഷികളുമായി വ്യാപകമായി രഹസ്യധാരണയുണ്ടാക്കി വോട്ട് മറിച്ച ചിത്രമാണ് കേരളത്തിലുടനീളം കാണാൻ കഴിയുന്നത്. ഈ വോട്ട് കച്ചവടം വളരെ ഗൂഢമായാണ് സി പി എം ചെയ്തിരിക്കുന്നത്. - മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി
   Published by:user_49
   First published:
   )}