• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടെലിവിഷന്‍ ക്യാമറമാന്‍ പ്രതീഷിന്റെ വിയോഗത്തില്‍ കണ്ണീരോടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും

Aneesh Anirudhan | news18india
Updated: February 12, 2019, 1:59 PM IST
ടെലിവിഷന്‍ ക്യാമറമാന്‍ പ്രതീഷിന്റെ വിയോഗത്തില്‍ കണ്ണീരോടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും
പ്രതീഷ്
Aneesh Anirudhan | news18india
Updated: February 12, 2019, 1:59 PM IST
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ എം പ്രതീഷിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നഷ്ടമായത് മികച്ച മാധ്യമ പ്രവര്‍ത്തകനെ. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലെ വേഗവും ദൃശ്യ സംയോജനത്തിലെ മികവുമാണ് പ്രതീഷിനെ മറ്റു ക്യാമറാമാന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കിയത്.

കണ്ണൂരിലെ പ്രദേശിക ചാനലിന്റെ ഭാഗമായാണ് പ്രതീഷ് മാധ്യമ പ്രവര്‍ത്തരംഗത്ത് സജീവമാകുന്നത്. 2007ല്‍ ഇന്ത്യാവിഷനില്‍ ക്യാമറമാനായി. തുര്‍ന്ന് ഇന്ത്യാവിഷന്റെ പ്രവര്‍ത്തനം നിലച്ചതോടെ റിപ്പോര്‍ട്ടര്‍ ടി.വിയിലേക്കു മാറി. 2012 മുതലാണ് മാതൃഭൂമി ന്യൂസില്‍ ചേരുന്നത്. ഒന്നര പതിറ്റാണ്ടോളം ദൃശ്യമാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രതീഷ് ഏറെക്കാലവും ജോലി ചെയ്തിരുന്നത് കണ്ണൂരിലായിരുന്നു.

വളപട്ടണത്തിനു സമീപം ബൈക്ക്, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് പ്രതീഷ് മരിച്ചത്. പരേതനായ നാരായണന്‍- നാരായണി മണിയമ്പാറ ദമ്പതികളുടെ മകനാണ്. ഭാര്യ ഹേഷ്മ. സഹോദരങ്ങള്‍ അഭിലാഷ്, നിധീഷ്.

ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വെള്ളിക്കീല്‍ കൈരളി വായനശാലയിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലേക്കു കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളിക്കീല്‍ ശ്മശാനത്തിലാണ് സംസ്‌കാരം.

Also Read കലാഭവന്‍ മണിയുടെ മരണം; ഏഴു സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626