HOME /NEWS /Kerala / LJD-JDS| എൽജെഡി-ജെഡിഎസ് ലയനം; മാത്യു ടി തോമസ് സംസ്ഥാന അധ്യക്ഷനായി തുടരും

LJD-JDS| എൽജെഡി-ജെഡിഎസ് ലയനം; മാത്യു ടി തോമസ് സംസ്ഥാന അധ്യക്ഷനായി തുടരും

ഇനി എല്‍ജെഡി ഇല്ല. ജെഡിഎസായി തുടരും.

ഇനി എല്‍ജെഡി ഇല്ല. ജെഡിഎസായി തുടരും.

ഇനി എല്‍ജെഡി ഇല്ല. ജെഡിഎസായി തുടരും.

  • Share this:

    കോഴിക്കോട്: എംവി ശ്രേയാംസ്‌ കുമാര്‍ നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക് ജനതാദള്‍ (LJD) കേരള ഘടകം ജെ ഡിഎസില്‍ (JDS) ലയിക്കും. ഇരു പാർട്ടികളും ചേർന്ന് ജെഡിഎസ്. എന്ന ഒറ്റ പാർട്ടിയായി മാറും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ പറഞ്ഞു.

    ‘ഇനി എല്‍ജെഡി ഇല്ല. ജെഡിഎസായി തുടരും. പാര്‍ട്ടി ഒന്നാവുമ്പോള്‍ ഭാവികാര്യങ്ങള്‍ ആ പാര്‍ട്ടിയാണ് തീരുമാനിക്കുക. വര്‍ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തില്‍ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കുമെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു.

    ലയനത്തിന് അനുകൂലമായ തീരുമാനം ജെഡിഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലയന സമ്മേളനം ഒരു മാസത്തിനകം ഉണ്ടാവും. മാത്യു ടി തോമസ് സംസ്ഥാന അധ്യക്ഷനായി തുടരും. സ്ഥാനമാനങ്ങൾ ലയനത്തിന് തടസമല്ലെന്ന് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. ഭാരവാഹിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനാണ് ഇരു പാർട്ടികളുടേയും തീരുമാനം. ജനാധിപത്യ രീതിയിലുളള ചർച്ചകൾക്ക് ശേഷമാണ് ലയനതീരുമാനം എടുത്തതെന്ന് എം വി ശ്രേയാംസ് കുമാർ വിശദീകരിച്ചു.

    Also Read-എൽജെഡി ജെഡിസിൽ ലയിക്കും; ലയന സമ്മേളനം ഉടൻ എന്ന് എംവി ശ്രേയാംസ് കുമാർ

    ഏറെക്കാലമായി ചർച്ചയിലുള്ള സോഷ്യലിസ്റ്റ് ഐക്യമെന്ന ആശയം ലയനത്തിലൂടെ യാഥാർഥ്യമാവുമെന്ന് എം വി ശ്രേയാംസ് കുമാർ പറഞ്ഞു.  ലയനം ജെഡിഎസുമായോ അതോ ആർജെഡിയുമായോ എന്നായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ എല്‍ജെഡിയില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്നായിരുന്നു എതിർപ്പ് ഉയര്‍ത്തിയവരുടെ വാദം. എന്നാല്‍ കേരളത്തില്‍ ആര്‍ജെഡിക്ക് കാര്യമായ സംഘടനാസംവിധാനമില്ലെന്നും ലയനം കൊണ്ട് ഗുണമുണ്ടാവില്ലെന്നും മറുപക്ഷം നിലപാടെടുത്തു. എതിര്‍പ്പുയര്‍ത്തിയവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് എം വി ശ്രേയാംസ് കുമാർ പറഞ്ഞു.

    ജെ ഡി എസുമായി ലയിച്ചാല്‍ എല്‍ ഡി എഫിലെ പ്രധാനഘടകകക്ഷിയാവാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല സംഘടനാസംവിധാനവും ശക്തമാക്കാന്‍ കഴിയും. ജെ ഡി എസിന് ലയനത്തോട് നേരത്തെ തന്നെ അനുകൂല നിലപാടാണ്.

    ഇരുപാര്‍ട്ടികളും തമ്മിലുള്ള വിയോജിപ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഭാരവാഹി സ്ഥാനങ്ങള്‍ തുല്യമായി വീതിക്കും. ജില്ലാ അധ്യക്ഷ സ്ഥാനങ്ങളിലും ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എല്‍ ജെ ഡി ഭാരവാഹികള്‍ തന്നെ തുടരാനാണ് സാധ്യത. മറ്റു ജില്ലകളിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

    13 വർഷത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും ഒന്നിക്കുന്നത്. ലയനത്തിനു മുന്നോടിയായി എല്‍ ജെ ഡി നേതാക്കള്‍ എല്‍ ഡി എഫ് നേതൃത്വവുമായി ചര്‍ച്ചനടത്തിയിരുന്നു.  ജെ.ഡി.എസില്‍ ലയിക്കുന്നതാവും നല്ലതെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നോട്ടുവെച്ചു.

    എം വി. ശ്രേയാംസ്‌കുമാര്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, കെ പി. മോഹനന്‍ എം എല്‍ എ, ചാരുപാറ രവി, വി. കുഞ്ഞാലി, എം കെ. ഭാസ്‌കരന്‍, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ ഉപ സമിതിയാണ് ലയനകാര്യത്തില്‍ എല്‍ ജെ ഡിക്കായി രൂപരേഖയുണ്ടാക്കിയത്.

    First published:

    Tags: JDS, LJD, MV Shreyams Kumar