മാവേലിക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാവേലിക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ഷോയ്ക്കിടെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നെഞ്ച് കമ്പിയില്‍ ഇടിച്ചാണ് ഗോപകുമാറിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മാവേലിക്കരയ്ക്ക് അടുത്ത് കണ്ടിയൂരില്‍ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. പെട്ടെന്നുണ്ടായ ഇടിയില്‍ ചിറ്റയത്തിന്റെ നെഞ്ചില്‍ ക്ഷതമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Also Read: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു; ബലാൽസംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പടെ അഞ്ച് വകുപ്പുകൾ
സ്ഥാനാര്‍ഥിയ്ക്ക് ദേഹാസ്വസ്ഥം അനുഭവപ്പെട്ടതോടെ ഇന്നത്തെ പ്രചരണം അവസാനിപ്പിക്കുകയായിരുന്നു. ചിറ്റയത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പരുക്ക് സാരമുള്ളതല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.