HOME » NEWS » Kerala » MAVELIKKARA MUNICIPAL CHAIRMAN GOT ON A BICYCLE AFTER LEAVING THE OFFICIAL VEHICLE AR

വിശ്വസ്തനെ ഡ്രൈവറാക്കാൻ സമ്മതിച്ചില്ല; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നഗരസഭ ചെയർമാൻ സൈക്കിളിലെത്തി

തനിക്ക് വിശ്വസ്തനായ ആളെ ഡ്രൈവറായി നിയമിക്കാൻ അനുവദിക്കില്ലെങ്കിൽ ഔദ്യോഗിക വാഹനം വേണ്ടെന്നാണ് നഗരസഭ ചെയർമാൻ ശ്രീകുമാറിന്‍റെ നിലപാട്

News18 Malayalam | news18-malayalam
Updated: January 13, 2021, 6:51 PM IST
വിശ്വസ്തനെ ഡ്രൈവറാക്കാൻ സമ്മതിച്ചില്ല; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നഗരസഭ ചെയർമാൻ സൈക്കിളിലെത്തി
sreekumar_mavelikkara chairman
  • Share this:
ആലപ്പുഴ: നഗരസഭ ചെയർമാൻ വിശ്വസ്തനായ ആളെ ഡ്രൈവറാക്കിയ നടപടിയിൽ വിയോജിപ്പ് രേഖപ്പെടുത്തി കൗൺസിൽ യോഗം. മാവേലിക്കര നഗരസഭ ചെയർമാന്‍റെ ഡ്രൈവർ നിയമനമാണ് കൗൺസിൽ യോഗം തടഞ്ഞത്. ഇതേത്തുടർന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യാത്ര സൈക്കിളിലാക്കിയിരിക്കുകയാണ് ചെയർമാൻ കെ.വി ശ്രീകുമാർ.

തനിക്ക് വിശ്വസ്തനായ ആളെ ഡ്രൈവറായി നിയമിക്കാൻ അനുവദിക്കില്ലെങ്കിൽ ഔദ്യോഗിക വാഹനം വേണ്ടെന്നാണ് ശ്രീകുമാറിന്‍റെ നിലപാട്. കൗൺസിൽ യോഗത്തിനുശേഷം ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്റെ താ​ക്കോ​ല്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് തി​രി​കെ ന​ല്‍​കി​യ ചെ​യ​ര്‍​മാ​ന്‍ സു​ഹൃ​ത്തി​ന്റെ സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പിറ്റേദിവസം സൈക്കിളിലാണ് അദ്ദേഹം നഗരസഭ ഓഫീസിലെത്തിയത്.

Also Read- മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; വനിതാ പൊലീസിനെ ട്രാഫിക്കിലേക്കു മാറ്റി

ചൊ​വ്വാ​ഴ്ച ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. പി​എ​സ്‌​സി വ​ഴി​യു​ള​ള ഡ്രൈ​വ​റു​ടെ അ​ഭാ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ നി​യോ​ഗി​ച്ച ഡ്രൈ​വ​റെ അം​ഗീ​ക​രി​ക്കാ​ന്‍ എ​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തയ്യാറായില്ല.

Also Read- ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിവസമാക്കി; ജനുവരി 16 മുതൽ പ്രാബല്യത്തിൽ

നഗരസഭയിൽ പി.എസ്.സി നിയമിച്ച രണ്ടും താൽക്കാലികക്കാരായി നാലും ഡ്രൈവർമാർ ഉള്ളപ്പോൾ പുതിയൊരാളെ കൂടി നിയമിക്കേണ്ടതില്ലെന്നാണ് എൽഡിഎഫ്, ബിജെപി അംഗങ്ങൾ പറയുന്നത്. ഭൂ​രി​പ​ക്ഷ​ത്തി​ന്റെ വി​യോ​ജി​പ്പി​നെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ നി​യ​മ​നം എ​ന്ന അ​ജ​ണ്ട പാ​സാ​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ല്ല.
Published by: Anuraj GR
First published: January 13, 2021, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories