നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണം; പരമാവധി പെൻഷൻ 25,000 രൂപയാക്കണം': മുഖ്യമന്ത്രിക്ക് പി.സി ജോർജിന്റെ കത്ത്

  'സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണം; പരമാവധി പെൻഷൻ 25,000 രൂപയാക്കണം': മുഖ്യമന്ത്രിക്ക് പി.സി ജോർജിന്റെ കത്ത്

  സംസ്ഥാനത്തെ 10 ലക്ഷം പേരാണ് ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നത്. ബാക്കി 3.50 കോടി ജനങ്ങളുടെ വരുമാനം എത്രയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

  പി സി ജോർജ്

  പി സി ജോർജ്

  • Share this:
   തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പി.സി ജോർജ് എംഎൽഎയുടെ കത്ത്. ജീവനക്കാരുടെ  പരമാവധി പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ജീവനക്കാരുടെ ശമ്പളം നിജപ്പെടുത്തണമെന്നും ശമ്പള പരിഷ്‌കരണ കമ്മിഷനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രസംഗത്തിനു പിന്നാലെയാണ് ഇതേ ആവശ്യം ഉന്നയിച്ച്  മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.

   മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍ക്കു കിട്ടുന്ന ആനൂകൂല്യങ്ങള്‍ എത്രയെന്നും പി.സി. ജോര്‍ജ് കത്തില്‍ വ്യക്തമാക്കുന്നു.

   സംസ്ഥാനത്തെ 10 ലക്ഷം പേരാണ് ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നത്. ബാക്കി 3.50 കോടി ജനങ്ങളുടെ വരുമാനം എത്രയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനത്തിനു മുകളില്‍ ശമ്പളവും അലവന്‍സുമായി നല്‍കുന്നു. യുഡിഎഫും എല്‍ഡിഎഫും വാങ്ങിക്കൂട്ടിയ കടത്തിന്റെ പലിശ നല്‍കാന്‍ വരുമാനത്തിന്റെ 18% ചെലവഴിക്കുകയാണ്. ആശുപത്രിയില്‍ പോകേണ്ടിവന്നാല്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ് കൃഷിക്കാർ ഉൾപ്പെടെയുള്ളവർ.

   Also Read വരുമാനത്തിന്റെ 83% ചെലവഴിക്കുന്നത് മൂന്നുശതമാനം ജീവനക്കാർക്കും പെൻഷൻകാർക്കും; ശമ്പള കമ്മീഷനെതിരെ പി.സി ജോർജ്

   ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ശമ്പളം എത്ര വര്‍ധിപ്പിച്ചാലും തെറ്റില്ല. ഇതേക്കുറിച്ചു ഞാന്‍ പ്രസംഗിച്ചപ്പോള്‍ എന്റെ ശമ്പളവും പെന്‍ഷനും ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിക്കുകയാണ്. എംഎല്‍എക്ക് ശമ്പളമായി 50,000 രൂപയും ടിഎ ആയി 20,000 രൂപയുമാണ് ലഭിക്കുന്നത്. മന്ത്രിമാര്‍ക്ക് 90,000 രൂപയാണ് ശമ്പളം. മുന്‍ എംഎല്‍എ വാങ്ങുന്ന കുറഞ്ഞ പെന്‍ഷന്‍ 8,000 രൂപയാണ്. 52 വര്‍ഷം എംഎല്‍എ ആയിരുന്നയാളുടെ ഭാര്യ വാങ്ങുന്നത് പരമാവധി പെന്‍ഷനായി 50,000 രൂപയാണെന്നും പി.സി ജോർജ് ചൂണ്ടിക്കാട്ടുന്നു.

    
   First published:
   )}