കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനത്തിൽ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.ഇ തീരുമാനം മാറ്റി. പുതിയ പരീക്ഷാ കലണ്ടർ പ്രകാരം മെയ് 13,14 തീയതികളിൽ പരീക്ഷ ഉണ്ടാവില്ല. മെയ് 13 ന് നിശ്ചയിച്ച 12ാം ക്ലാസ് ഫിസിക്സ് പരീക്ഷ ജൂൺ എട്ടിനും, പത്താം ക്ലാസ് മലയാളം പരീക്ഷ ജൂൺ അഞ്ചിലേക്കുമാണ് മാറ്റിവെച്ചത്. ന്യൂസ് 18 വാർത്തയെ തുടർന്നാണ് നടപടി.
നേരത്തെ പുറത്തിറക്കിയ പരീക്ഷാ കലണ്ടർ പ്രകാരം മെയ് നാല് മുതൽ ജൂൺ 10 വരെ CBSE പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് 13 നാണ് 12 ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടത്തുവാൻ തീരുമാനിച്ചത്. ഈ ദിവസം സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം
ചെറിയ പെരുന്നാൾ പൊതു അവധിയാണ്. ദേശീയ കലണ്ടർ പ്രകാരം 14 നാണ് ചെറിയ പെരുനാൾ പൊതു അവധി. മാസപിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളിൽ എതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാൾ വരിക. അതിനാൽ പരീക്ഷാ തീയതിയിൽ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
മെയ് 13 ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി മുൻ ടൈംടേബിൾ പ്രകാരം ഉണ്ടായിരുന്നു. കോവിഡ് പശ്ചാതലത്തിൽ ഒരു ക്ലാസിൽ 12 പേരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകൾ 50 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.
You may also like:'സ്ഥാനാത്ഥിയെ കെട്ടിയിറക്കിയാൽ വലിയ വില നൽകേണ്ടി വരും'; ധർമ്മജനെതിരെ നിലപാട് കടുപ്പിച്ച് ദളിത് കോൺഗ്രസ്എന്നാൽ ഒരേ ദിവസം 10,12 ക്ലാസിലെ കൂട്ടികൾ ഒരുമിച്ച് എത്തുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ കാര്യങ്ങൾ ചൂണ്ടികാണിച്ച് ന്യൂസ് 18 വാർത്ത നൽകിയതോടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീൽ ഉൾപ്പെടെ ഉള്ളവർ രംഗത്ത് വന്നിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സി.ബി.എസ്.ഇ കേരള സെക്രട്ടറി ജനറൽ ഡോ :ഇന്ദിര രാജൻ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് രേഖാമൂലം കത്തയച്ചു. ഇതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവെച്ച് കൊണ്ടുള്ള തീരുമാനം സി.ബി.എസ്.സിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് 4ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ സെഷൻ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 5.30 വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷ മെയ് 6ന് ആരംഭിക്കും. ഒരു ഷിഫ്റ്റ് മാത്രമായിരിക്കുമുള്ളത്. ഇത്തവണ പരീക്ഷാ മാർഗനിർദേശങ്ങൾക്ക് പുറമെ കൊവിഡ് 19 മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ വായിക്കാൻ അധികമായി 15 മിനിറ്റ് നൽകും. പരീക്ഷയ്ക്കെത്തുമ്പോൾ വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടംകൂടി നിൽക്കാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങളുണ്ടാകും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.