'മേയ് ഏഴ് വിജയദിനമായി ആചരിക്കും; രാത്രി ഏഴിന് വീടുകളിൽ ദീപശിഖ തെളിക്കും': എ വിജയരാഘവൻ
'മേയ് ഏഴ് വിജയദിനമായി ആചരിക്കും; രാത്രി ഏഴിന് വീടുകളിൽ ദീപശിഖ തെളിക്കും': എ വിജയരാഘവൻ
കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനായിരുന്നു ഇത്. രാത്രി ഒമ്പത് മണിയോടെ രാജ്ഭവനും ക്ലിഫ് ഹൌസും മന്ത്രിമന്ദിരങ്ങളുമെല്ലാം ദീപം തെളിയിക്കൽ പരിപാടിയിൽ അണിചേർന്നിരുന്നു.
തിരുവനന്തപുരം: മെയ് ഏഴ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വിജയദിനമായി ആചരിക്കുമെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന എ വിജയരാഘവൻ. രാത്രി ഏഴിന് വീടുകളിൽ ദീപശിഖ തെളിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ കോവിഡ് മഹാമാരിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ കേരളം ഒറ്റക്കെട്ടായി ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനായിരുന്നു ഇത്. രാത്രി ഒമ്പത് മണിയോടെ രാജ്ഭവനും ക്ലിഫ് ഹൌസും മന്ത്രിമന്ദിരങ്ങളുമെല്ലാം ദീപം തെളിയിക്കൽ പരിപാടിയിൽ അണിചേർന്നിരുന്നു.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സംബന്ധിച്ചും എ വിജയരാഘവൻ സൂചന നൽകി. 17 ന് ഇടതു മുന്നണി യോഗം ചേരും. അതിനു മുൻപ് ഉഭയകക്ഷി ചർച്ചകൾ നടക്കും. 18 ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരും. യോഗത്തിൽ മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യും. അതിനു ശേഷമായിരിക്കും സത്യപ്രതിജ്ഞ നടത്തുക. എന്നാൽ കൃത്യമായ ഒരു തീയതി പറയാൻ എ വിജയരാഘവൻ തയ്യാറായില്ല.
വലതു പക്ഷ ഐക്യത്തെ പൊളിക്കാൻ കഴിഞ്ഞുവെന്ന് എ വിജയരാഘവൻ പറഞ്ഞു. 1957 ൽ വിമോചന സമരത്തിൻ്റെ കാലത്ത് രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധത നിലനിൽക്കുന്നു. എല്ലാ വർഗ്ഗീയ ശക്തികളേയും ഒരുമിച്ച് നിർത്താൻ യുഡിഎഫ് ശ്രമിച്ചു. വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു. കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ നിയമവിരുദ്ധമായി ഉപയോഗിച്ചു. തുടർ ഭരണം വരാതിരിക്കാൻ എല്ലാവരും ഒത്ത് ചേർന്നു. ഇടത് പക്ഷ ബദൽ രാഷ്ട്രിയം ഉയർന്ന് വരണം. കോൺഗ്രസ് തകർച്ചയുടെ വേഗത കൂടിയെന്നും എ വിജയരാഘവൻ പറഞ്ഞു.
തുടർ ഭരണം വരരുത് എന്ന് എൻ എസ് എസ് ആഗ്രഹിച്ചുവെന്ന് എ വിജയരാഘവൻ പറഞ്ഞു. ആ സമുദായ അംഗങ്ങൾ തന്നെ അത് നിരാകരിച്ചു. ജനങ്ങൾക്ക് ഇടതുമുന്നണി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.