ഇന്റർഫേസ് /വാർത്ത /Kerala / പെരിയ ഇരട്ടക്കൊല: രണ്ടു ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

പെരിയ ഇരട്ടക്കൊല: രണ്ടു ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ തീരുമാനം 24ന് ഉണ്ടാകും.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ രണ്ടു ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് സംഘം. കൊലപാതകം സംബന്ധിച്ച ആദ്യഘട്ട കുറ്റപത്രം ഈ മാസം 20നകം സമർപ്പിക്കും. ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കുറ്റപത്രം പിന്നീട് ഉണ്ടാകും. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ തീരുമാനം 24ന് ഉണ്ടാകും.

  ഫെബ്രുവരി 17ന് രാത്രി കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും,കൃപേഷും വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. കൊലപാതകം സംബന്ധിച്ച കുറ്റപത്രം ഈ മാസം ഇരുപതിനകം ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകും.

  11 പേർ പ്രതികളായ ഇരട്ടക്കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളാണ് ഈ കുറ്റപത്രത്തിൽ ഉണ്ടാവുക. രണ്ടാം കുറ്റപത്രത്തിൽ ഗൂഢാലോചനയിലെ പങ്കാളികളെ സംബന്ധിച്ച അന്വേഷണവിവരങ്ങൾ ഉണ്ടാകും. കേസ് സി ബി ഐക്ക് വിടണമെന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം ഹൈക്കോടതി 24നു പരിഗണിച്ചേക്കും.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  ഫേസ്ബുക്കിലൂടെ സഹായം ചോദിച്ച് യുവാവ്; ഉടൻ നടപടിയെടുത്ത ആരോഗ്യമന്ത്രിയെ പുകഴ്ത്തി സൈബർലോകം

  അതിനാൽ, എത്രയും വേഗം കുറ്റപത്രം നൽകാനുള്ള സമ്മർദ്ദം ക്രൈംബ്രാഞ്ച് സംഘത്തിന് മേലുണ്ട്. അതുകൊണ്ടാണ് കുറ്റപത്രം രണ്ടു ഘട്ടമായി നൽകുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത പ്രമുഖരിൽ ചിലരെ കൂടി പ്രതി ചേർക്കണോയെന്ന കാര്യത്തിൽ അന്വേഷണസംഘം അന്തിമ തീരുമാനം എടുത്തിട്ടില്ല.

  First published:

  Tags: Periya, Periya twin murder case, Periya Youth Congress Murder, Periyar near aluva